വ​യ​നാ​ടി​നു മു​ത​ൽ​ക്കൂ​ട്ടാ​യി ഷാ​ഫി ക​ല്ലാ​യി​യു​ടെ ഗ്രാ​മ​ഫോ​ണ്‍ മ്യൂ​സി​യം
Sunday, January 26, 2020 12:50 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ത​ളി​പ്പു​ഴ​യ്ക്കു സ​മീ​പം റി​പ്പ​ബ്ലി​ക്ദി​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഗ്രാ​മ​ഫോ​ണ്‍ മ്യൂ​സി​യം ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ വ​യ​നാ​ടി​നു മു​ത​ൽ​ക്കൂ​ട്ടാ​കും. സം​ഗീ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​ൽ പ​ഴ​മ​യു​ടെ ഗ​ന്ധ​മു​ള്ള നി​ര​വ​ധി സാ​മ​ഗ്രി​ക​ൾ മ്യൂ​സി​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​രു​ന്നൊ​രു​ക്കം. ഗ്രാ​മ​ഫോ​ണ്‍ ഷാ​ഫി എ​ന്ന​റി​യ​പ്പെ​ടു​ന്ന കോ​ഴി​ക്കോ​ട് ക​ല്ലാ​യ് സ്വ​ദേ​ശി കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് മൂ​ന്നൂ വ​ർ​ഷം മു​ന്പ് ത​ളി​പ്പു​ഴ​യി​ൽ വി​ല​യ്ക്കു വാ​ങ്ങി​യ ര​ണ്ടു സെ​ന്‍റു സ്ഥ​ല​ത്തു കെ​ട്ടി​ടം പ​ണി​ത് മ്യൂ​സി​യം ഒ​രു​ക്കി​യ​ത്.

പെ​ൻ​സി​ൽ പെ​ട്ടി​യു​ടെ അ​ത്ര​മാ​ത്രം വ​ലി​പ്പ​മു​ള്ള​ത​ട​ക്കം വി​വി​ധ മാ​തൃ​ക​ക​ളി​ലു​ള്ള 25 ഗ്രാ​മ​ഫോ​ണു​ക​ൾ, 4,000ൽ ​അ​ധി​കം ഗ്രാ​മ​ഫോ​ണ്‍ റെ​ക്കോ​ർ​ഡു​ക​ൾ, 1946 മാ​ർ​ക്കോ​ണി മു​ത​ൽ മ​ർ​ഫി വ​രെ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള വാ​ൽ​വ് റേ​ഡി​യോ​ക​ൾ, 1856ൽ ​ഇം​ഗ്ല​ണ്ടി​ൽ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന മ്യൂ​സി​ക് ബോ​ക്സ്, നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പ​ഴ​ക്ക​മു​ള്ള സി​ത്താ​ർ... ഇ​ങ്ങ​നെ നീ​ളു​ന്ന​താ​ണ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കു​ന്ന സാ​മ​ഗ്രി​ക​ളു​ടെ നി​ര.

ക​ല്ലാ​യി ക​രി​മാ​ട​ത്തു പ​രേ​ത​രാ​യ അ​ബ്ദു​ല്ല​ക്കോ​യ-​ആ​യി​ഷാ​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 55കാ​ര​നാ​യ ഷാ​ഫി. നൈ​സ​ർ​ഗി​ക അ​ഭി​രു​ചി​മൂ​ലം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു സ​ന്പാ​ദി​ച്ച​താ​ണ് കൈ​വ​ശ​മു​ള്ള ഗ്രാ​മ​ഫോ​ണ്‍-​റേ​ഡി​യോ ശേ​ഖ​രം. ഗ്രാ​മ​ഫോ​ണ്‍, വാ​ൽ​വ് റേ​ഡി​യോ, പ​ഴ​യ​കാ​ല വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യി​ലും സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ റെ​ക്കോ​ർ​ഡ് ക​ള​ക്ടേ​ഴ്സി​ൽ അം​ഗ​മാ​യ ഷാ​ഫി​ക്കു നൈ​പു​ണ്യ​മു​ണ്ട്.

അ​ടു​ത്ത​കാ​ല​ത്തു ഹൈ​ദ​രാ​ബാ​ദി​ൽ ഗ്രാ​മ​ഫോ​ണി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഉ​ട​മ​യാ​യ വ​നി​ത സ​ന്തോ​ഷാ​ശ്രു പൊ​ഴി​ച്ചു​വെ​ന്നു ഷാ​ഫി പ​റ​ഞ്ഞു. ബാ​ല്യ​കാ​ല​ത്തു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും 1956ൽ ​കേ​ടാ​യ​തു​മാ​യ ഗ്രാ​മ​ഫോ​ണ്‍ വ​നി​ത നി​ധി​പോ​ലെ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന അ​റി​ഞ്ഞാ​ണ് വ​നി​ത ഗ്രാ​മ​ഫോ​ണ്‍ ന​ന്നാ​ക്കു​ന്ന​തി​നു ഷാ​ഫി​യെ ഹൈ​ദ​രാ​ബാ​ദി​നു ക്ഷ​ണി​ച്ച​ത്.

മ്യൂ​സി​യ​ത്തി​ൽ വ​യ്ക്കു​ന്ന സി​ത്താ​ർ ഷാ​ഫി വ​ർ​ഷ​ങ്ങ​ൾ​മു​ന്പ് കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു സം​ഘ​ടി​പ്പി​ച്ച​താ​ണ്. കോ​ഴി​ക്കോ​ട് കു​ന്നി​ക്ക​ൽ പു​രു​ഷോ​ത്ത​മ​നി​ൽ​നി​ന്നാ​ണ് ഷാ​ഫി ഗ്രാ​മ​ഫോ​ണ്‍-​റേ​ഡി​യോ അ​റ്റ​കു​റ്റ​പ്പ​ണി ഹൃ​ദി​സ്ഥ​മാ​ക്കി​യ​ത്. ത​ക​രാ​റി​ലാ​യ ഗ്രാ​മ​ഫോ​ണു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ചാ​ണ് ഷാ​ഫി അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് മ്യൂ​സി​യ​ത്തി​ലു​ള്ള മു​ഴു​വ​ൻ ഗ്രാ​മ​ഫോ​ണു​ക​ളും റേ​ഡി​യോ​ക​ളും.

ഷാ​ഫി​യു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​ത്തി​നാ​ണ് മ്യൂ​സി​യം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്പോ​ൾ സാ​ക്ഷാ​ത്കാ​ര​മാ​കു​ന്ന​തെ​ന്നു സു​ഹൃ​ത്തു​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഇ​ല്യാ​സ് കൊ​ൽ​ക്ക​ത്ത, പി.​വി. ശ്രീ​നി​വാ​സ​ൻ മീ​ന​ങ്ങാ​ടി, എം.​പി. അ​ഷ്റ​ഫ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​ന്നു​ച്ച​യ്ക്കു 12നു ​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യാ​ണ് മ്യൂ​സി​യം നാ​ടി​നു സ​മ​ർ​പ്പി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ൽ ത​ത്കാ​ലം പ്ര​വേ​ശ​ഫീ​സ് ഉ​ണ്ടാ​കി​ല്ല. ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പു​ക​ള​ട​ങ്ങി​യ ബോ​ർ​ഡു​ക​ളും മ്യൂ​സി​യ​ത്തി​ൽ ഉ​ണ്ടാ​കും. സ​ന്ദ​ർ​ശ​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.