സ​മാ​ധാ​ന ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, January 28, 2020 12:46 AM IST
ക​ൽ​പ്പ​റ്റ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നീ​തി​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി യ​ത്നി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ, യു​വ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ സ​മാ​ധാ​ന ദി​നാ​ച​ര​ണം ന​ട​ത്തി.
ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ​വ​രും സൗ​ഹൃ​ദ​ത്തോ​ടെ സ​ഹ​വ​സി​ക്കു​ന്ന സ​മൂ​ഹം സൃ​ഷ്ടി​ക്കു​വേ​ണ്ടി യ​ത്നി​ക്കാ​ൻ ഏ​വ​രേ​യും ആ​ഹ്വാ​നം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​തി​വേ​ദി പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​തി ഉ​ഷാ ത​ന്പി, ജി​ല്ലാ പീ​സ് ഫോ​റം ചെ​യ​ർ​മാ​ൻ കെ.​ഐ. തോ​മ​സ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ലോ​ച​നാ രാ​മ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ചീ​ക്ക​ല്ലൂ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.