ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Saturday, February 22, 2020 10:45 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന ന​വ​ജീ​വ​ൻ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ​രി​പാ​ല​ന​വും കൊ​റോ​ണ നി​ർ​മാ​ർ​ജ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.

എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ദ്വാ​ര​ക​യി​ൽ ന​ട​ത്തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ ദ്വാ​ര​ക സെ​ന്‍റ് അ​ൽ​ഫോ​ൽ​സ പ​ള്ളി വി​കാ​രി ഫാ.​ജോ​സ് തേ​ക്ക​നാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യി​ൻ അ​ഗ​സ്റ്റി​ൻ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.
മ​രി​യ ജെ​യിം​സ്, അ​ഞ്ജ​ലി കൃ​ഷ്ണ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

ദ്വാ​ര​ക സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മി​നി പേ​ടി​ക്കാ​ട്ടു​ക്കു​ന്നേ​ൽ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഷൈ​ല​ജ പു​ത്ത​ൻ​പു​ര​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.