എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ കിടപ്പിലായ രോഗികൾക്കു കൈതാങ്ങായി പ്രവർത്തിച്ചു വരുന്ന പരിരക്ഷ പദ്ധതിയുടെ ഹോം കെയർ കുടുബ സ്നേഹസംഗമവും ബോധവത്ക്കരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സ്വപ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമയ്യ അത്തിമണ്ണിൽ അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായ അലിവ് ചാരിറ്റിബിൾ സൊസൈറ്റിയെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു. സ്ഥിരസമിതി അംഗങ്ങളായ വൽസമ്മ സബാസ്റ്റ്യൻ, പുത്തലത്ത് അബ്ദുറഹ്മാൻ, റിയാസ് ചുങ്കത്തറ, മിനിമോൾ, മെന്പർമാരായ എം.കെ ലെനിൻ, സി.കെ സുരേഷ്, ഷൗക്കത്ത് കോഴിക്കോടൻ, അബൂ മാടന്പ്ര, സൂസൻ മത്തായി, ഒ.ടി പ്രഭാവതി, നുസറത്ത് ഉള്ളാട്ടിൽ, കെ സുമതി, യാമിനി ഉണ്ണികൃഷ്ണൻ, മഞ്ജു സാജൻ, പി.സി ജയന്തി, ഡോ.റഹ്മാൻ, ഡോ. ചാച്ചി, ഡോ. സ്നോവൈറ്റ്, വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് അബ്ദുൾ ഹക്കീം ചങ്കരത്ത്, സി.ഡി.എസ് പ്രസിഡന്റ് ലേഖ, പാനായിൽ ജേക്കബ്, പറന്പിൽ ബാവ എന്നിവർ പ്രസംഗിച്ചു.