എസ് എൻ കോളജിൽ മാ​ധ്യ​മ സെ​മി​നാ​ര്‍
Sunday, February 23, 2020 11:52 PM IST
പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട് വി​ഷ​ന്‍ ചാ​ന​ലും വ​യ​നാ​ട് പ്ര​സ് ക്ല​ബും, പു​ല്‍​പ്പ​ള്ളി എ​സ്എ​ന്‍ കോ​ള​ജ് മ​ള്‍​ട്ടി മീ​ഡി​യ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി നാ​ളെ മാ​ധ്യ​മ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. സ​മ​കാ​ലി​ക പ്ര​ശ്‌​ന​ങ്ങ​ളി​ലെ മാ​ധ്യ​മ ഇ​ട​പെ​ട​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സെ​മി​നാ​ര്‍. എ​സ്എ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫി​ലി​പ്‌​സ​ണ്‍ പി. ​ഫി​ലി​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
വ​യ​നാ​ട് വി​ഷ​ന്‍ എം​ഡി പി.​എം. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ഹി​ത്യ​കാ​ര​ന്‍ ഒ.​കെ. ജോ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ ക​മ​ല്‍ മം​ഗ​ല​ശേ​രി, കെ. ​ഗോ​വി​ന്ദ​ന്‍, വി. ​മു​ഹ​മ്മ​ദ​ലി, വി.​കെ. ര​ഘു​നാ​ഥ്, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്. അ​മ​ല്‍ സം​വാ​ദ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വ​യ​നാ​ട് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ് കെ. ​സ​ജീ​വ​ന്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. എ​സ്എ​ന്‍ കോ​ള​ജ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ഡി. അ​ല​ക്‌​സ്, സി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് പൂ​ക്ക​യി​ല്‍, വ​യ​നാ​ട് വി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സു​ഭാ​ഷ് എം. ​ജോ​യ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.