സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍​ക്ക് പ​ര്‍​വ​ത തീ​വ​ണ്ടി യാ​ത്ര​യ്ക്ക് സൗ​ക​ര്യം
Sunday, February 23, 2020 11:53 PM IST
ഗൂ​ഡ​ല്ലൂ​ര്‍: ഊ​ട്ടി​യി​ലും കു​ന്നൂ​രി​ലും മേ​ട്ടു​പാ​ള​യ​ത്തും സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍​ക്ക് പ​ര്‍​വ​ത തീ​വ​ണ്ടി യാ​ത്ര​ക്ക് കൂ​ടു​ത​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി. സീ​സ​ണ്‍ സ​മ​യ​ങ്ങ​ളി​ല്‍ സ​ഞ്ചാ​രി​ക​ള്‍ മു​ന്‍​കൂ​റാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​ത് കാ​ര​ണം നീ​ല​ഗി​രി​യി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.
അ​തി​നാ​ണ് റെ​യി​ല്‍​വേ വ​കു​പ്പ് പ​രി​ഹാ​രം ക​ണ്ടി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​യി മ​തി​യാ​യ ടി​ക്ക​റ്റ് ബാ​ക്കി വെ​ച്ചാ​ണ് പ​രി​ഹാ​രം ക​ണ്ടി​രി​ക്കു​ന്ന​ത്.
ഇ​തോ​ടെ സ​ഞ്ചാ​രി​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന​ത് പോ​ലെ ഈ ​മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കും. കു​ന്നൂ​ര്‍-​മേ​ട്ടു​പാ​ള​യം റൂ​ട്ടി​ല്‍ നാ​ല് ബോ​ഗി​ക​ളാ​ണ് തീ​വ​ണ്ടി​യി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.