പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യ്ക്ക് ക​ല്‍​പ്പ​റ്റ​യി​ല്‍ തു​ട​ക്ക​മാ​യി
Sunday, February 23, 2020 11:53 PM IST
ക​ല്‍​പ്പ​റ്റ: വ​ര​ച്ചാ​ര്‍​ത്ത്' 2020 പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി. ക​ല്‍​പ്പ​റ്റ ആ​സ്ഥാ​ന​മാ​യ ജീ​വ​ന്‍ ജ്യോ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ബാ​ര്‍​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ, ഖാ​ദി ബോ​ര്‍​ഡ്, എ​ന്‍ ഊ​ര് എ​ന്നീ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ പൂ​ര്‍​ണ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് 'വ​ര​ച്ചാ​ര്‍​ത്ത്' 2020 പ്ര​ദ​ര്‍​ശ​ന​വി​പ​ണ​ന​മേ​ള ക​ല്‍​പ്പ​റ്റ വി​ജ​യ പ​മ്പ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഈ ​മാ​സം 27 വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​ന​വി​പ​ണ​ന​മേ​ള സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ത​ല്‍​സ​മ​യ മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗ് ന​ട​ക്കും.
കേ​ര​ള​ത്തി​ന്റെ ത​ന​ത് പാ​ര​മ്പ​ര്യ​ത്തെ മ്യൂ​റ​ല്‍ ചി​ത്ര​ക​ല​യി​ലൂ​ടെ തി​രി​ച്ച് പി​ടി​ക്കു​ന്ന ജീ​വ​ന്‍​ജ്യോ​തി
മേ​ള​യി​ല്‍ ചി​ത്ര മാ​ല മ്യൂ​റ​ല്‍ പാ​ല​സ് ക്ല​സ്റ്റ​റു​ക​ളു​ടെ ജീ​വ​ന്‍ തു​ടി​ക്കു​ന്ന മ്യൂ​റ​ല്‍ ചി​ത്ര ക​ല​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ന​ബാ​ര്‍​ഡ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ഉ​ല്‍​പ​ന്ന​ങ്ങ​ളും എ​ന്‍ ഊ​ര്, കു​ടും​ബ​ശ്രീ, ഖാ​ദി ബോ​ര്‍​ഡ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​മ​റ്റ ഉ​ല്‍​പ​ന്ന​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന മേ​ള​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ജീ​വ​ന്‍ ജ്യോ​തി ചി​ത്ര​മാ​ല മ്യൂ​റ​ല്‍ പാ​ല​സ് ക്ല​സ്റ്റ​ര്‍ അം​ഗ​ങ്ങ​ള്‍ സാ​രി, ബാം​ബൂ, ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ള്‍, ക്യാ​ന്‍​വാ​സ് എ​ന്നി​വ​യി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തോ​ടൊ​പ്പം ത​ത്സ​മ​യം മ്യൂ​റ​ല്‍ പെ​യി​ന്റിം​ഗും ചെ​യ്യും. കൂ​ടാ​തെ നെ​റ്റി​പ്പ​ട്ട നി​ര്‍​മാ​ണ​വും ത​ത്സ​മ​യം ചെ​യ്ത് പ​രി​ച​യ​പ്പെ​ടു​ത്തും. കു​ടും​ബ​ശ്രീ​യും ഹാ​പ്പും സം​യു​ക്ത​മാ​യി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഹെ​ല്‍​ത്ത് കെ​യ​ര്‍ യൂ​ണി​റ്റും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന പൊ​തു​പ​രി​പാ​ടി​ക​ള്‍ നാ​ളെ 12 ന് ​ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ സ​മാ​രം​ഭം ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, സ​ബ് ക​ള​ക്ട​ര്‍ വി​ക​ല്‍​പ് ഭ​ര​ദ്വ​ജ്, മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ന​ബാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, മ​റ്റ് സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.
തു​ട​ര്‍​ന്ന് പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം, കേ​ര​ളീ​യ പാ​ര​മ്പ​ര്യ ചു​മ​ര്‍ ചി​ത്ര​ക​ലാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ​യും ന​ട​ക്കും.