റ​സ്റ്റ് ഹൗ​സ് ഹാ​ള്‍ വാ​ട​ക​യ്ക്ക്
Monday, February 24, 2020 12:08 AM IST
ക​ല്‍​പ്പ​റ്റ: റ​സ്റ്റ് ഹൗ​സി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​മെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു. 130 ആ​ളു​ക​ള്‍​ക്ക് ഇ​രി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള ഹാ​ളി​ല്‍ സ്റ്റേ​ജ്, മൈ​ക്ക്, ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ഉ​ണ്ട്.
3,500 രൂ​പ​യും ക്ലീ​നിം​ഗ് ചാ​ര്‍​ജു​മാ​ണ് ദി​വ​സ​വാ​ട​ക. സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും.​ഫോ​ണ്‍: 04936 202640.

20 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

ക​ല്‍​പ്പ​റ്റ: 20 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.
വൈ​ത്തി​രി അ​ച്ചൂ​രാ​നം സു​നി​ല്‍​ലാ​ലി​നെ​യാ​ണ്(35)​എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ. ​അ​നി​ല്‍​കു​മാ​റും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. മ​ദ്യ​ക്ക​ട​ത്തി​നു ഉ​പ​യോ​ഗി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ടി​യം​വ​യ​ല്‍ ഇ.​എം.​എ​സ് കോ​ള​നി റോ​ഡ് ജം​ഗ്ഷ​നി​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. സു​നി​ല്‍​കു​മാ​ര്‍ മ​ദ്യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യി എ​ക്‌​സൈ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.