അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല; ചെ​മ്പ​ട്ടി കോ​ള​നി​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍
Tuesday, February 25, 2020 12:14 AM IST
വൈ​ത്തി​രി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യും​ ചെ​മ്പ​ട്ടി കോ​ള​നി​ക്കാ​രു​ടെ ജീ​വി​തം ദു​സ​ഹ​മാ​ക്കുന്നു. വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട ചെ​മ്പ​ട്ടി പ​ണി​യ കോ​ള​നി​ക്കാ​രാ​ണ് കു​ടി​വെ​ള്ളം , വീ​ട്, ക​ക്കൂ​സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​നോ​ടും പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​നോ​ടും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന സ്വ​കാ​ര്യ തേ​യി​ല എ​സ്റ്റേ​റ്റി​നോ​ട് ചേ​ര്‍​ന്നു​ള്ള ഉ​ള്‍ ഗ്രാ​മ​ത്തി​ലാ​ണ് കോ​ള​നി സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഇ​രു​പത് പ​ണി​യ കു​ടും​ബ​ങ്ങ​ളി​ലാ​യി എ​ണ്‍​പത് പേ​ര്‍ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് അങ്കണവാ​ടി, റോ​ഡ് , കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ ഒ​ന്നും​ത​ന്നെ​യി​ല്ല. ഒ​രു കി​ണ​ര്‍ മാ​ത്ര​മു​ള്ള​ത്. വീ​ട്ട​ാവ​ശ്യ​ത്തി​നും മ​റ്റും വെ​ള്ളം ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​ക​ണം.

പ​ല​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ വീ​ടി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​ങ്കി​ലും കോ​ള​നി​യി​ല്‍ കുറച്ച് വീ​ടു​ക​ള്‍ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ര്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

കോ​ള​നി​യോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് കോ​ള​നി​ക്കാ​ര്‍ അ​റി​യി​ച്ചു.