മു​ത്താ​രി​ക്കു​ന്ന് അങ്കണ​വാ​ടി ത​ക​ര്‍​ച്ച ഭീ​ഷ​ണി​യി​ല്‍
Tuesday, February 25, 2020 12:14 AM IST
വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​വാ​ര്‍​ഡ് മു​ത്താ​രി​ക്കു​ന്നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ജീ​ര്‍​ണ​നാ​വ​സ്ഥ​യി​ല്‍. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര​ട​ക്കം ഇ​രു​പ​ത് കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യാ​ണ് ത​ക​ര്‍​ച്ച നേ​രി​ടു​ന്ന​ത്.
കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ വി​ള്ള​ലി​ന് പു​റ​മെ ജ​ന​ലു​ക​ള്‍ ത​ക​ര്‍​ന്ന​തും ത​റ​യു​ടെ ഇ​രി​പ്പി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്ന് പൊ​ത്തു​ക​ള്‍ രൂ​പ​പ്പെ​ട്ട​തും ഇ​ഴ​ജ​ന്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ ഭീ​ഷ​ണി​ക്ക് സാ​ധ്യ​ത ഏ​റു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്ല്യ​വും നേ​രി​ടു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. 2007-2008ല്‍ ​പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​ത്. കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യപ്പെ​ട്ടു.