ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ​രാ​തി​ക​ള്‍ ക​മ്മീ​ഷ​ന് മു​ന്നി​ലെ​ത്ത​ണം: എം.​സി. ജോ​സ​ഫൈ​ന്‍
Tuesday, February 25, 2020 12:14 AM IST
ക​ല്‍​പ്പ​റ്റ: ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ കൃ​ത്യ​മാ​യി വ​നി​താ ക​മ്മീ​ഷ​ന് മു​മ്പി​ല്‍ എ​ത്തി​ക്കാ​ന്‍ അ​വ​ര്‍​ക്കി​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​സി. ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെക്കുറി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ള്‍ ഇ​തി​നാ​യി ന​ട​ത്തു​ന്നു​ണ്ട്. കു​ടും​ബ​ശ്രീ, ട്രൈ​ബ​ല്‍ പ്രേ​ര​ക്മാ​ര്‍, അങ്കണവാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍ തു​ട​ങ്ങി​യ പൊ​തു​സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​നി​ത​ക​ളു​ടെ പ​രാ​തി പ​ര​ഹാ​ര സം​വി​ധ​നാ​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. ക​മ്മീ​ഷ​നി​ല്‍ പ​രാ​തി സ​മ​ര്‍​പ്പി​ച്ച​തി​നു ശേ​ഷം പ​രാ​തി​ക്കാ​ര്‍ ഹാ​ജ​രാ​കാ​തി​രി​ക്കു​ന്നത് ശ​രി​യ​ല്ല. കേ​സു​ക​ള്‍​ക്ക് ബ​ലം ല​ഭി​ക്കു​ന്ന​തി​ന് സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത​യും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും എം.​സി. ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ 39 കേ​സു​ക​ളാ​ണ് ക​മ്മീ​ഷ​ന് മു​മ്പി​ല്‍ എ​ത്തി​യ​ത്. അ​ഞ്ച് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ഒ​രു പ​രാ​തി​യി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് തേ​ടി. 33 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി.
വ​നി​താ ക​മ്മീ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ല്‍. ര​മ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.