പീഡനം: പ്ര​തി​ക്ക് 10 വ​ര്‍​ഷം തടവ്
Tuesday, February 25, 2020 12:17 AM IST
ക​ല്‍​പ്പ​റ്റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് 10 വ​ര്‍​ഷം ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. നെ​ന്മേ​നി കോ​ളി​യാ​ടി കി​ഴ​ക്കേ​ക്കു​ന്ന​ത്ത് അ​ല​ക്‌​സാ​ണ്ട​ര്‍(40) നെ​യാ​ണ് കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ട​തി(​പോ​ക്‌​സോ കോ​ട​തി) ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​ന്‍ ശി​ക്ഷ വി​ധി​ച്ച​ത്.
വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് 40 വ​ര്‍​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ച​ത്. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് ന​ല്‍​കും. വി​ക്ടിം കോം​പ​ന്‍​സേ​ഷ​ന്‍ സ്‌​കീം പ്ര​കാ​രം അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​യോ​ട് ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി. ബ​ത്തേ​രി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ എം.​ഡി. സു​നി​ലാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്.