സി​പി​എമ്മിന് അ​മ്മ​മാ​രു​ടെ ശാ​പം: ര​മ്യ ഹ​രി​ദാ​സ് എം​പി
Tuesday, February 25, 2020 12:17 AM IST
മാ​ന​ന്ത​വാ​ടി: സി​പി​എം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് അ​മ്മ​മാ​രു​ടെ ശാ​പ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ടാ​ണെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്ര ര​ക്ഷാ​മാ​ര്‍​ച്ചി​ന്‍റെ ആ​റാം ദി​വ​സ​ത്തെ സ​മാ​പ​ന​സ​മ്മേ​ള​നം ത​ല​പ്പു​ഴ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.
പ​ട്ടി​ണി​പ്പാ​വ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്ന ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ വ​രെ വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​രാ​ണ് ഇ​ന്ന് നാ​ടു​ഭ​രി​ക്കു​ന്ന​ത്. ആ​ശ​യ​ങ്ങ​ളെ സി​പി​എം ഭ​യ​ക്കു​ക​യാ​ണ്. ആ​ശ​യ​ങ്ങ​ളെ ഭ​യ​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഹു​ഹൈ​ബി​നെ​യും ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും ഇ​ല്ലാ​യ്മ ചെ​യ്ത​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ അ​വ​സാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ പോ​കു​ക​യാ​ണ്.
ഉ​മ്മ​ന്‍​ചാ​ണ്ടി കേ​ര​ളം ഭ​രി​ക്കു​മ്പോ​ള്‍ ആ​ര് അ​പേ​ക്ഷ ന​ല്‍​കി​യാ​ലും സ​ഹാ​യം ന​ല്‍​കു​മാ​യി​രു​ന്നു. ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യി​ലൂ​ടെ​യും മ​റ്റും പ​തി​നാ​യി​ര​ങ്ങ​ള്‍​ക്കാ​ണ് അ​ദ്ദേ​ഹം സ​ഹാ​യം ന​ല്‍​കി​യ​ത്. ഒ​രു കു​ട്ടി പ​രാ​തി​യു​മാ​യെ​ത്തി​യാ​ല്‍ പോ​ലും അ​ത് പ​രി​ഹ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു ന​മു​ക്കു​ണ്ടാ​യി​രു​ന്ന​തെന്നും ര​മ്യ പ​റ​ഞ്ഞു.