ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ:​ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കു ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. എ​സ്ടി​യു പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​ന്പ​ള​ക്കാ​ട് ചെ​ട്ടി​യാ​ങ്ക​ണ്ടി മു​നീ​റി​നെ(40) പോ​ലീ​സ് മ​ർ​ദി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ഇ​ന്ന​ലെ രാ​വി​ലെ മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ മു​നീ​റി​നെ എ​സ്ഐ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
സ്റ്റേ​ഷ​നി​ൽ ബോ​ധ​ര​ഹി​ത​നാ​യ മു​നീ​റി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സ്റ്റേ​ഷ​നി​ലെ​ത്തി എ​സ്ഐ​യോ​ടു ത​ട്ടി​ക്ക​യ​റി​യ മു​നീ​റി​നെ ത​ള്ളി​മാ​റ്റു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പോ​ലീ​സ് അ​വ​കാ​ശ​പ്പെ​ട്ടു.
മ​ർ​ദ​ന​മേ​റ്റ് ബോ​ധ​ര​ഹി​ത​നാ​യ മു​നീ​റി​നെ ഒ​രു മ​ണി​ക്കൂ​റോ​ളം പോ​ലീ​സ് അ​വ​ഗ​ണി​ച്ചെ​ന്നും ആ​ളു​ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ഴാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​ൻ​പ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണു മു​നീ​റി​ന്‍റെ ത​ല​യ്ക്കു പ​രി​ക്കേ​റ്റി​രു​ന്നു.