പു​ഴ​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഭ​ര​ണി-​കാ​ർ​ത്തി​ക ഉ​ത്സ​വം
Wednesday, February 26, 2020 12:18 AM IST
കാ​ട്ടി​ക്കു​ളം:​പു​ഴ​ക്ക​ര ശ്രീ​ദു​ർ​ഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ര​ണി-​കാ​ർ​ത്തി​ക മ​ഹോ​ത്സ​വം 29, മാ​ർ​ച്ച് ഒ​ന്ന് തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 29നു ​പു​ല​ർ​ച്ചെ 5.15നാ​ണ് കൊ​ടി​യേ​റ്റം. ഉ​ച്ച​യ്ക്കു ഒ​ന്നി​നു അ​ന്ന​ദാ​നം, രാ​ത്രി എ​ട്ടി​നു വ​ലി​യ​വ​ട്ട​ളം ഗു​രു​സി, 10നു ​മാ​ന​ന്ത​വാ​ടി രാ​ഗ് ത​രം​ഗ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള. ഒ​ന്നി​നു വൈ​കു​ന്നേ​രം 6.30നു ​ആ​യു​ർ​വേ​ദ യോ​ഗ​വി​ല്ല, പു​തി​യൂ​ർ, കു​റു​ക്ക​ൻ​മൂ​ല, മു​ട്ട​ങ്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര. രാ​ത്രി 7.30നു ​സാം​സ്കാ​രി​ക സ​മ്മേ​ള​നം.

കാ​ട്ടു​പോ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​താ​യി
പ​രാ​തി

ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ മ​ച്ചി​കൊ​ല്ലി, ബേ​ബി​ന​ഗ​ർ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പോ​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​താ​യി പ​രാ​തി. നാ​ല് ദി​വ​സ​മാ​യി ​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ചു​റ്റി​ത്തി​രി​യു​ക​യാ​ണ്. തേ​യി​ല​ത്തോ​ട്ട​ത്തി​ലും കാ​പ്പി​ത്തോ​ട്ട​ത്തി​ലും പോത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് കാ​ര​ണം വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​ണ്.
ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും ഇ​റ​ങ്ങു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക്ക് പോ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്. കാ​ട്ടു​പോ​ത്തി​നെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.