ആ​യി​രം കു​ടും​ബ​ങ്ങ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കി ഡ​ബ്ല്യു​എ​സ്എ​സ്എ​സ്
Thursday, February 27, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: ഭ​ക്ഷ്യ സു​ര​ക്ഷി​ത​ത്വം സു​ര​ക്ഷി​ത ഭ​ക്ഷ​ണം എ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​യി​രം കു​ടും​ബ​ങ്ങ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കി മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക സാ​മൂ​ഹ്യ വി​ക​സ​ന പ്ര​സ്ഥാ​ന​മാ​യ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി(​ഡ​ബ്ല്യു​എ​സ്എ​സ്എ​സ്). വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളാ​യ 40 സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യ 1000 ക​ർ​ഷ​ക​ർ​ക്ക് ചു​രു​ങ്ങി​യ​ത് അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്ത് ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​തി​ന് ആ​യി​രം രൂ​പ വീ​ത​മാ​ണ് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്ന​ത്. കൂ​ടാ​തെ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യെ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 40 സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​ക​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

ഇ​റ്റാ​ലി​യ​ൻ ബി​ഷ​പ്സ് കോ​ണ്‍​ഫ്ര​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, പ്രൊ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷൈ​ജു ജോ​സ​ഫ്, ഫീ​ൽ​ഡ് അ​നി​മേ​റ്റ​ർ​മാ​രാ​യ ഷൈ​നി ദേ​വ​സ്യ, ഷീ​ന ആ​ന്‍റ​ണി, ആ​ലീ​സ് സി​സി​ൽ, സു​ജ മാ​ത്യു, ഷൈ​നി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.