ദേ​ശീ​യ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വയ്പ്പ്
Thursday, February 27, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പ് പ​ദ്ധ​തിയുടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ത്തി​വ​യ്പി​ന്‍റെ ഒ​ന്നാം ഘ​ട്ടം ഇ​ന്ന് ആ​രം​ഭി​ക്കും. മൃ​ഗാ​ശു​പ​ത്രി​ക​ളി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ട​ത്തും. നാ​ല് മാ​സ​ത്തി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള ആ​രോ​ഗ്യ​മു​ള്ള പ​ശു, കാ​ള, പോ​ത്ത്, എ​രു​മ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ കു​ത്തി​വ​യ്പ്പി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ക​ർ​ഷ​ക​രു​ടെ ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ ന​ന്പ​ർ, മൃ​ഗ​ങ്ങ​ളു​ടെ കാ​തി​ൽ പ​തി​ക്കു​ന്ന ടാ​ഗി​ലെ തി​രി​ച്ച​റി​യ​ൽ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ ചേ​ർ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ക​യും കു​ത്തി​വച്ച മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്യും. ജി​ല്ല​യി​ൽ 84104 മൃ​ഗ​ങ്ങ​ളെ​യാ​ണ് കു​ത്തി​വയ്ക്കുക.​
അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കൊ​ണ്ടുവ​രു​ന്ന ഉ​രു​ക്ക​ളി​ൽ കു​ള​ന്പു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ രോ​ഗ​ല​ക്ഷ​ണ​മു​ള്ള മൃ​ഗ​ങ്ങ​ളെ ന​മ്മു​ടെ സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ര​രു​ത്. അ​വ​ശ​രാ​യ മൃ​ഗ​ങ്ങ​ളി​ൽ കു​ള​ന്പു​രോ​ഗം, കു​ര​ല​ട​പ്പ​ൻ എന്നിവ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​യ​നാ​ട് ജി​ല്ല​യി​ൽ കു​ള​ന്പു​രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഏ​റെ​യാണ്. എ​ല്ലാ ക്ഷീ​ര ക​ർ​ഷ​ക​രും ഗോ​ര​ക്ഷ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡോ. ​ബി. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​എം.​കെ. ജ​യ​കൃ​ഷ്ണ​ൻ, ദി​ലീ​പ് ഫ​ൽ​ഗു​ന​ൻ, പി.​കെ. അ​നൂ​പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.