കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Friday, February 28, 2020 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗൂ​ഡ​ല്ലൂ​ർ ഗ​വ. കോ​ള​ജി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. 96 അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സ് ബ​ഹി​ഷ്ക​രി​ച്ച് സ​മ​രം ന​ട​ത്തി​യ​ത്. പ​തി​നേ​ഴ് വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന താ​ത്ക്കാ​ലി​ക അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്താ​തെ മ​റ്റ് ഇ​ട​ങ്ങ​ളി​ലെ കോ​ള​ജു​ക​ളി​ൽ നി​ന്ന് ഏ​ഴ് പു​തി​യ അ​ധ്യാ​പ​ക​രെ ക​ഴി​ഞ്ഞ ദി​വ​സം ഗൂ​ഡ​ല്ലൂ​ർ കോ​ള​ജി​ൽ നി​യ​മി​ച്ചി​രു​ന്നു. ഇ​വി​ടെ​യു​ള്ള അ​ധ്യാ​പ​ക​രെ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് പു​റ​ത്ത് നി​ന്നു​ള്ള അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ സ​മ​രം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കോ​യ​ന്പ​ത്തൂ​ർ ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് കീ​ഴി​ലാ​യി​രു​ന്ന ഗൂ​ഡ​ല്ലൂ​ർ കോ​ള​ജ് ഗ​വ. കോ​ള​ജാ​ക്കി ഉ​യ​ർ​ത്തി​യ​ത്. 3000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് ഇ​വി​ടു​ത്തെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.