ഭൂ​സ​മ​ര സം​ഗ​മ​വും റാ​ലി​യും മാ​ർ​ച്ച് 22ന്
Friday, February 28, 2020 12:22 AM IST
ക​ൽ​പ്പ​റ്റ:​തൊ​വ​രി​മ​ല ഭൂ​സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 22നു ​ബ​ത്തേ​രി​യി​ൽ ഭൂ​സ​മ​ര സം​ഗ​മ​വും റാ​ലി​യും ന​ട​ത്തും.
ആ​ദി​വാ​സി-​ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ​ക്കു വാ​സ​ത്തി​നും കൃ​ഷി​ക്കും യോ​ജി​ച്ച ഭൂ​മി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മി​തി 2019 ഏ​പ്രി​ൽ 24 മു​ത​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭൂ​സ​മ​ര സം​ഗ​മ​വും റാ​ലി​യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ, കെ.​വി. പ്ര​കാ​ശ​ൻ, പി. ​വെ​ളി​യ​ൻ, കെ. ​ജാ​നു, എ.​സി. രാ​ജു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​ഗ​മം രാ​വി​ലെ 10നു ​തു​ട​ങ്ങും. ആ​ദി​വാ​സി-​ദ​ളി​ത് ഭൂ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര​രം​ഗ​ത്തു​ള്ള​തി​ൽ പ​ര​മാ​വ​ധി സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്തം സം​ഗ​മ​ത്തി​ൽ ഉ​റ​പ്പു​വ​രു​ത്തും.
ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ലെ ഭൂ​സ​മ​രം മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഭ​ര​ണ​കൂ​ടം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ന്ന​തി​നു അ​ധി​കാ​രി​ക​ൾ താ​ത്പ​ര്യം കാ​ട്ടു​ന്നി​ല്ല. ഇ​തു ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. ആ​ദി​വാ​സി-​ദ​ളി​ത ഭൂ​രാ​ഹി​ത്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഭൂ​മി ജി​ല്ല​യി​ൽ ല​ഭ്യ​മാ​ണ്. വ​ൻ​കി​ട തോ​ട്ടം ഉ​ട​മ​ക​ളു​ടെ അ​ന​ധി​കൃ​ത കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​യും ആ​ദി​വാ​സി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നു സു​പ്രീം കോ​ട​തി അ​നു​വ​ദി​ച്ച വ​ന​ഭൂ​മി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ ഭൂ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കും. എ​ന്നാ​ൽ തോ​ട്ടം മാ​നേ​ജ്മെ​ന്‍റു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​വ​ശം വ​യ്ക്കു​ന്ന ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ കൂ​ട്ടാ​ക്കു​ന്നി​ല്ല. സു​പ്രീം കോ​ട​തി അ​നു​വ​ദി​ച്ച വ​ന​ഭൂ​മി​യു​ടെ വി​ത​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​നും ന​ട​പ​ടി​യി​ല്ല. പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കു കൈ​വ​ശ​രേ​ഖ ന​ൽ​കി​യ ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി കൈ​മാ​റാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്. അ​നു​വ​ദി​ച്ച ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​തി​നു നോ​ട്ടീ​സ് ന​ൽ​കി ആ​ദി​വാ​സി​ക​ളെ അ​ധി​കാ​രി​ക​ൾ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.