നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വി​ട്ടുവീ​ഴ്ച​യി​ല്ല, സ്വ​യം നി​യ​ന്ത്ര​ണം അ​നി​വാ​ര്യം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Saturday, March 28, 2020 11:25 PM IST
ക​ൽ​പ്പ​റ്റ:​ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നു ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ക​ള​ക്ട​റേ​റ്റി​ൽ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​റ​സി​ന്‍റെ സ​മൂ​ഹ​വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണം. ഒ​രു പ്ര​യാ​സ​വും സ​ഹി​ക്കാ​തെ പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കാ​കി​ല്ല. സ്വ​യം​നി​യ​ന്ത്ര​ണ​മാ​ണ് ആ​വ​ശ്യം.

ജി​ല്ല​യി​ൽ മു​ഴു​വ​ൻ ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ട്രൈ​ബ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് കോ​ർ​പ​സ് ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ന​തു​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ന​ട​ത്താം.

കേ​ന്ദ്ര നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ സ​മീ​പ​നം ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തി. സം​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ൾ വ​ഴി​യും ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​യി ന​ട​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ കേ​ര​ള​ത്തി​ന് ല​ഭി​ച്ചി​രു​ന്ന ഉ​റ​പ്പ്. ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ഒ​രു റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചു. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തും സ​മാ​ന സ്ഥി​തി​യു​ണ്ടാ​യി. സ​ങ്കു​ചി​ത ന​ട​പ​ടി​ക​ൾ ആ​രു​ടെ ഭാ​ഗ​ത്തും ഉ​ണ്ടാ​ക​രു​ത്. ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​എം​എ​ൽ​എ​മാ​രാ​യ സി.​കെ.​ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല,ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ തു​ട​ങ്ങി​യവർ ​പ​ങ്കെ​ടു​ത്തു.