റോ​ഡു​ക​ൾ അ​ട​ച്ച​തു ധി​ക്കാ​ര​മെ​ന്ന്
Sunday, March 29, 2020 10:34 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള​തി​ൽ 20 ഓ​ളം റോ​ഡു​ക​ൾ അ​ട​ച്ച ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ക​ടു​ത്ത ധി​ക്കാ​ര​മാ​ണ് കാ​ട്ടി​യ​തെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ണാ​ട​ക​യു​ടെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​ക്കു നീ​തീ​ക​ര​ണ​മി​ല്ല. റോ​ഡ് അ​ട​ച്ച​ത് ഒ​രു രോ​ഗി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യി​ട്ടും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മ​റി​ച്ചു​ചി​ന്തി​ക്കു​ന്നി​ല്ല. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ​പോ​ലും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​ക്കു വി​മു​ഖ​ത​യാ​ണ്. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ദേ​വ​സ്യ പ​റ​ഞ്ഞു.