വ​യ​നാ​ട്ടി​ൽ 1,278 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, March 29, 2020 10:34 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ 1,278 ആ​ളു​ക​ളെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6,748 ആ​യി. ഇ​തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള​ട​ക്കം എ​ട്ടു പേ​ർ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലു​മാ​ണ്. ജി​ല്ല​യി​ലെ 14 ചെ​ക്പോ​സ്റ്റു​ക​ളി​ൽ 579 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 850 ആ​ളു​ക​ളെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​മാ​ക്കി. ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ല.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി ജി​ല്ല​യി​ൽ ആ​രോ​ഗ്യ-​അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ​രം​ഗ​ത്തെ ജി​ല്ല​യു​ടെ പ​രി​മി​തി​ക​ൾ മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ജി​ല്ല​യി​ലെ ഏ​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യ മേ​പ്പാ​ടി വിം​സി​നെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്ക് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണി​ത്. ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണ്. ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്സു​മാ​ർ​ക്കും ആ​വ​ശ്യ​മാ​യ പി​പി കി​റ്റ്, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള യൂ​ണി​ഫോം പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്നു​ണ്ട്.
ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ൻ ഓ​രോ പ്ര​ദേ​ശ​ത്തും ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ന​ട​ത്താ​നു​ള്ള ചു​മ​ത​ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​യി വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന പ്ര​വ​ണ​ത പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല. ചി​ല വോ​ള​ണ്ടി​യ​ർ സം​ഘ​ങ്ങ​ൾ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും. ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​നു പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ത്ത​ങ്ങ വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്ക് 65 ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്ക് 30 വാ​ഹ​ന​ങ്ങ​ളും ഇ​ന്ന​ലെ ക​ട​ത്തി​വി​ട്ടു.
മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​വ​രും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​തു​മാ​യ ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​നു 135 സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളു​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. അ​റു​പ​തി​ൽ കു​റ​ഞ്ഞ ഒ​റ്റ മു​റി​ക​ളു​ള്ള കെ​ട്ടി​ട​ങ്ങ​ളും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​വ​യു​ടെ ചു​മ​ത​ല. ത​ഹ​സി​ൽ​ദാ​ർ​മാ​ർ കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.