സേ​വ​ന​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Monday, March 30, 2020 10:40 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റി​ൽ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​തി​ർ​ത്തി ക​ട​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ നി​ന്നും അ​തി​ർ​ത്തി ക​ട​ന്നു പോ​കു​ന്ന ച​ര​ക്ക് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണു അ​തി​ർ​ത്തി ക​ട​ത്തി​വി​ടു​ന്ന​ത്. ഡ്രൈ​വ​ർ​മാ​രെ രാ​ത്രി​യി​ൽ ക​ർ​ണാ​ട​ക​യി​ൽ ത​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ കാ​ട്ടി​ക്കു​ളം വ​ഴി​യും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് ആ​ർ​ടി​ഒ ജെ​യിം​സ് മാ​ത്യു അ​റി​യി​ച്ചു.