ക​ർ​മ​നി​ര​ത​രാ​യി പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ
Wednesday, April 1, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് പി​ന്തു​ണ​യു​മാ​യി പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും. വാ​ർ​ഡു​ക​ൾ തോ​റു​മു​ള്ള ജാ​ഗ്ര​താ​സ​മി​തി മു​ത​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​രെ സ​ക്രി​യ​മാ​ണ് ജീ​വ​ന​ക്കാ​ർ. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ജോ​ലി വി​ഭ​ജി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഓ​രോ വാ​ർ​ഡി​നും പ്ര​ത്യേ​കം ജീ​വ​ന​ക്കാ​ര​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​പ​ടി​യാ​യി 413 വാ​ർ​ഡു​ക​ളി​ലെ രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചു. വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ഡ​പ്യ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ ഹെ​ൽ​പ്പ് ഡെ​സ്ക് വ​ഴി ക്രോ​ഡീ​ക​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഡി​ജി​റ്റ​ൽ പ്ലാ​റ്റ് ഫോം ​മോ​ണി​റ്റ​റിം​ഗ് രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തും പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലെ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ് ഫോം ​വ​ഴി​യാ​ണ്. കൂ​ടാ​തെ 04936202634, 202663, 9497366416, 8921993201,
9495859440, 9495643595 ഹെ​ൽ​പ്പ് ലൈ​ൻ വ​ഴി​യും സേ​വ​നം ന​ൽ​കു​ന്നു​ണ്ട്. സാ​മൂ​ഹി​ക അ​ടു​ക്ക​ള​യു​ടെ വി​വ​ര​ങ്ങ​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ, എ​സ്‌​സി, എ​സ്ടി എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം, ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​ക​ൽ, കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ർ​ന്ന് പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി ശേ​ഖ​രി​ച്ച് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്.

ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ, ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്ന് പു​തു​താ​യി വ​രു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം, പൊ​തു വ്യ​ക്തി​ശു​ചി​ത്വം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണം, വോ​ള​ണ്ടി​യേ​ഴ്സ് ലി​സ്റ്റ്, കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ ന​ട​ത്തി​പ്പ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ വി​ഭാ​ഗ​ക്കാ​രോ​ടൊ​പ്പം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നു​ണ്ട്. സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ഡി​പി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ​ര​ത്തു​ള്ള കു​ര​ങ്ങു​ക​ൾ, നാ​യ​ക​ൾ എ​ന്നി​വ​യ്ക്കു ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കു​ന്നു​ണ്ട്.

സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ച്ചു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ സൂം ​കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് വി​വ​ര​വി​നി​മ​യം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ലും 23 പ​ഞ്ചാ​യ​ത്തു​ക​ളും ബ​ജ​റ്റ് പാ​സാ​ക്കു​ക​യും 2020-21 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം നേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.