സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി
Wednesday, April 1, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ്19 പ്ര​തി​രോ​ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം പ​രി​മ​ത​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. സു​താ​ര്യ​മാ​യും പ​രാ​തി​ര​ഹി​ത​മാ​യും സേ​വ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി സ​ന്ന​ദ്ധം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ​നി​ന്നു ആ​വ​ശ്യ​ത്തി​നു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും. വാ​ർ​ഡു​ത​ല ജാ​ഗ്ര​താ​സ​മി​തി​ക​ൾ അ​ത​ത് വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും. ആ​ശ വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് വാ​ർ​ഡു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മി​ല്ല. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത വാ​ർ​ഡ് മെം​ബ​ന്പ​ർ​മാ​ർ​ക്ക് വോ​ള​ണ്ടി​യ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്താം. ജാ​ഗ്ര​താ​സ​മി​തി​ക​ൾ വാ​ർ​ഡു​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സൂ​ഷ്മ​ത​യും ശ്ര​ദ്ധ​യും പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല അ​റി​യി​ച്ചു.