ജി​ല്ല​യി​ൽ 10,031 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, April 1, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 10,031 ആ​യി. ഇ​ന്ന​ലെ മാ​ത്രം 1,541 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 11 പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
1,427 പേ​ർ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ന​ലെ 10 സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചു. ഇ​തി​ന​കം അ​യ​ച്ച 120 സം​പി​ളു​ക​ളി​ൽ 86 എ​ണ്ണ​ത്തി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. മൂ​ന്നു ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വ് ആ​യി. 31 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
കൊ​റോ​ണ രോ​ഗ​ത്തി​നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മൂ​ന്നു പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.

ഡ്രൈ​വ​ർ​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട

ക​ൽ​പ്പ​റ്റ:​അ​വ​ശ്യ സ​ർ​വീ​സു​മാ​യി അ​തി​ർ​ത്തി ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി വ​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക ഡ്രൈ​വ​ർ​മാ​ർ പ​ങ്കു​വെ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ്രൈ​വ​ർ​മാ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ഒ​ഴി​വാ​ക്കി​യ​ത്.