വ്യാ​ജ പ്ര​ച​ാര​ണം: നാ​ലു പേ​ർ​ക്കെ​തി​രെ ‌കേ​സെ​ടു​ത്തു
Wednesday, April 1, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ​ക​ർ​ച്ച വ്യാ​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​തി​ന് നാ​ലു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വാ​ട്ട്സ്ആ​പ്പ്ഗ്രൂ​പ്പ് അ​ഡ്മി​ൻ​മാ​രാ​യ ക​ന്പ​ള​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഷ​റ​ഫ്, നെ​യിം, മ​ൻ​സൂ​ർ, ഷൈ​ജ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക​ന്പ​ള​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ന്പ​ള​ക്കാ​ട് പാ​ന്പോ​ട​ൻ വീ​ട്ടി​ൽ അ​ല​വി​യു​ടെ മ​ക​ൻ അ​ഷ​റ​ഫ്(40) നെ ​അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഈ ​കേ​സി​ൽ ഇ​നി​യും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.