ക്ഷീ​ര​ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ ആ​ശ​ങ്ക നിറയുന്നു
Wednesday, April 1, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: വി​പ​ണ​നം കു​ത്ത​നെ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം വ​യ​നാ​ട്ടി​ൽ ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടി​ക്കു​ന്നു. ഉ​പ​ജീ​വ​ന​ത്തി​നു ക്ഷീ​ര​വൃ​ത്തി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ ആ​കു​ല​ത ക​നം​തി​ങ്ങു​ക​യാ​ണ്. മി​ൽ​മ പാ​ൽ അ​ള​വ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ് ക്ഷീ​ര ക​ർ​ഷ​ക​രി​ൽ.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മി​ൽ​മ മേ​ഖ​ല യൂ​ണി​യ​ൻ ഇ​ന്ന​ലെ പാ​ൽ സം​ഭ​രി​ച്ചി​ല്ല. ഇ​ന്നു മു​ത​ൽ കു​റ​ച്ചു ദി​വ​സം ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ​നി​ന്നു മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 10 വ​രെ അ​ള​ന്ന​തി​ന്‍റെ പ്ര​തി​ദി​ന ശ​രാ​ശ​രി ക​ണ​ക്കാ​ക്കി 50 ശ​ത​മാ​നം പാ​ൽ സം​ഭ​രി​ച്ചാ​ൽ മ​തി​യെ​ന്നും യൂ​ണി​യ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​സം​വി​ധാ​നം ഫ​ല​പ്ര​ദ​ല്ലെ​ന്നു ക​ണ്ടാ​ൽ സം​ഭ​ര​ണം ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ക്കാ​നാ​ണ് യൂ​ണി​യ​ന്‍റെ ആ​ലോ​ച​ന. മേ​ഖ​ല യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം നാ​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​സി​ലൂ​ടെ ന​ട​ത്തി സം​ഭ​ര​ണം ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ തു​ട​ര​ണ​മോ എ​ന്നു തീ​രു​മാ​നി​ക്കും.

പാ​ൽ വി​ൽ​പ​ന കൂ​ട്ടാ​ൻ ക​ഴി​യാ​ത്ത​താ​ണ് മേ​ഖ​ല യൂ​ണി​യ​ൻ ഇ​പ്പോ​ൾ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്നു ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ 56 ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ​നി​ന്നു പ്ര​തി​ദി​നം ശ​രാ​ശ​രി 1.8 ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് യൂ​ണി​യ​ൻ സം​ഭ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 85,000 ലി​റ്റ​ർ പ്രാ​ദേ​ശി​ക​മാ​യി വി​റ്റ​ഴി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം കാ​ൽ ല​ക്ഷം ലി​റ്റ​റാ​ണ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബാ​ക്കി പാ​ൽ കാ​സ​ർ​കോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ഡി​പ്പോ​ക​ളി​ലേ​ക്കു ക​യ​റ്റു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്.

ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ട്ട​ലു​ക​ളും മി​ൽ​ക്ക് ബൂ​ത്തു​ക​ളും അ​ട​ച്ച​തു ജി​ല്ല​യി​ൽ പാ​ൽ വി​പ​ണ​നം കു​ത്ത​നെ കു​റ​യാ​ൻ കാ​ര​ണ​മാ​യി. യൂ​ണി​യ​ന്‍റെ ക​ൽ​പ്പ​റ്റ ചു​ഴ​ലി പ്ലാ​ന്‍റി​ൽ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. അ​ര ല​ക്ഷം ലി​റ്റ​റി​ൽ താ​ഴെ​യാ​ണ് നി​ല​വി​ൽ പ്രാ​ദേ​ശി​ക വി​പ​ണ​നം. ഇ​തു വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്നും നാ​ളെ​ത്തെ യോ​ഗം ച​ർ​ച്ച ചെ​യ്യും. ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ലും പാ​ലും തൈ​രും വി​ൽ​ക്കാ​നാ​കു​മോ എ​ന്നു യൂ​ണി​യ​ൻ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ കൊ​ടി​യ പ്ര​തി​സ​ന്ധി​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തെ​ന്നു പ​ന​മ​രം കാ​യ​ക്കു​ന്നു ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ബേ​ബി തു​രു​ത്തി​യി​ൽ പ​റ​ഞ്ഞു. ക്ഷീ​ര​വൃ​ത്തി മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യ ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ര കു​ടും​ബ​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ട്. പാ​ൽ സം​ഭ​ര​ണ​ത്തി​ൽ മി​ൽ​മ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നാ​ൽ ഈ ​കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത​താ​ളം തെ​റ്റും. സ​ർ​ക്കാ​ർ കൈ​യ​യ​ച്ചു സ​ഹാ​യി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഈ ​കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കും. ക്ഷീ​ര​സം​ഘ​ങ്ങ​ളും ഗ​തി​കേ​ടി​ലാ​കും.

പ്ര​തി​സ​ന്ധി​ക്കു താ​ത്കാ​ലി​ക പ​രി​ഹാ​രം എ​ന്ന നി​ല​യി​ൽ പ്രൈ​മ​റി മി​ൽ​ക്ക് സൊ​സൈ​റ്റീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ നേ​തൃ​ത്വം ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ മേ​ഖ​ല യൂ​ണി​യ​ൻ മു​ന്പാ​കെ വ​ച്ചി​രു​ന്നു. 50 ശ​ത​മാ​നം പാ​ൽ സം​ഭ​ര​ണം എ​ന്ന​തു മാ​റ്റി ദി​വ​സ​വും രാ​വി​ലെ മാ​ത്രം മു​ഴു​വ​ൻ പാ​ലും സം​ഭ​രി​ക്കു​ന്ന​തി​നു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ്ര​ധാ​നം. പ്ര​തി​സ​ന്ധി തീ​രും​വ​രെ ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള സം​ഭ​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തു യൂ​ണി​യ​നും ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കും ഗ​താ​ഗ​താ​ച്ചെ​ല​വി​ല​ട​ക്കം ന​ഷ്ടം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശ​ത്തോ​ടു യൂ​ണി​യ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ക്ഷീ​ര ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു ബോ​ധ്യ​മി​ല്ലാ​ത്ത​വ​രാ​ണ് മ​ല​ബാ​ർ മേ​ഖ​ല ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ പ​ല​രു​മെ​ന്നു ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​സ​ജീ​വ​ൻ മ​ട​ക്കി​മ​ല പ​റ​ഞ്ഞു. പ​ശു​വി​നെ വ​ള​ർ​ത്തു​ക​യോ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ക​യോ ചെ​യ്യാ​ത്ത​യാ​ൾ​ക്കും ഇ​പ്പോ​ൾ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​കാ​നും യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി​യി​ലെ​ത്താ​നും ക​ഴി​യും.​

ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു മ​ത്സ​രി​ക്കാ​നും ക​ഴി​യും. ഒ​രു സാ​ന്പ​ത്തി​ക​വ​ർ​ഷം 180 ദി​വ​സം, അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ​തു 500 ലി​റ്റ​ർ പാ​ൽ അ​ള​ക്കു​ന്ന​വ​രാ​ണ് ക്ഷീ​ര ക​ർ​ഷ​ക​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ഈ ​നി​ർ​വ​ച​നം അ​ട്ടി​മ​റി​ച്ചു. ഇ​പ്പോ​ൾ നാ​മ​മാ​ത്ര ഇ​ട​പാ​ടു​ള്ള സി ​ക്ലാ​സ് മെം​ബ​ർ​മാ​ർ​ക്കും സം​ഘം പ്ര​സി​ഡ​ന്‍റും യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി​യം​ഗ​വു​മാ​കാം. സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക്ഷീ​ര മേ​ഖ​ല​യി​ൽ​നി​ന്നു ദുഃ​ഖ​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്ന​തി​നു ഏ​റെ വൈ​കി​ല്ലെ​ന്നും സ​ജീ​വ​ൻ പ​റ​ഞ്ഞു.

ക്ഷീ​ര മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി മെ​ന്പ​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പാ​ൽ ത​മി​ഴ്നാ​ട്ടി​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ങ്ങു​ന്ന​തി​ന് സ​ർ​ക്കാ​ർ ​ഇ​ട​പെ​ട​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ക്ഷീ​ര​മേ​ഖ​ല​യി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.