പൊ​ൻ​കു​ഴി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു ക​ട​യി​ൽ പോ​കാ​തെ റേ​ഷ​ൻ കി​ട്ടി
Thursday, April 2, 2020 10:53 PM IST
മു​ത്ത​ങ്ങ: പൊ​ൻ​കു​ഴി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ക​ട​യി​ൽ പോ​കാ​തെ റേ​ഷ​ൻ കി​ട്ടി. ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​രാ​ണ് പൊ​ൻ​കു​ഴി​യി​ലെ കാ​ട്ടു​നാ​യ്ക്ക, പ​ണി​യ കോ​ള​നി​ക​ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു കാ​ർ​ഡും ചാ​ക്കും ശേ​ഖ​രി​ച്ച പ്ര​മോ​ട്ട​ർ​മാ​ർ മു​ത്ത​ങ്ങ​യി​ലെ റേ​ഷ​ൻ​ക​ട​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​നം വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ൽ കോ​ള​നി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​മോ​ട്ട​ർ​മാ​രു​ടെ ഇ​ട​പെ​ട​ൽ ആ​ദി​വാ​സി​ക​ൾ ദീ​ർ​ഘ​ദൂ​രം ന​ട​ന്നു റേ​ഷ​ൻ​ക​ട​യി​ലെ​ത്തി അ​രി ഉ​ൾ​പ്പ​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ത​ല​ച്ചു​മ​ടാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി.