ഡ​യാ​ലി​സി​സ് ഷി​ഫ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടും
Thursday, April 2, 2020 10:54 PM IST
ക​ൽ​പ്പ​റ്റ: ഇ​ത​ര ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ച്ച് ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​ന്ന രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലു​ള്ള ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം വ​ർ​ധി​പ്പി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ൽ ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ളു​ടെ എ​ണ്ണം പ​രി​മി​ത​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ രോ​ഗി​ക​ൾ​ക്കും ചി​കി​ത്സാ​സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല. എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ വാ​ങ്ങും.
അ​വ​ശ്യ​മ​രു​ന്നു​ക​ൾ മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്നു ജി​ല്ല​യി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തും. സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ ഭ​ര​ണ​കു​ടം ന​ൽ​കു​ന്ന പാ​സ് ഇ​ല്ലാ​ത്ത​വ​രെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ​നി​ന്നു ഒ​ഴി​വാ​ക്കു​ന്ന​തി​ന് പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.