എം​പ്ലോ​യ്മെ​ന്‍റ് എ​ക്​സ്ചേ​ഞ്ചു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 4.42 ല​ക്ഷം പേ​ർ പ്രാ​യ​പ​രി​ധി​ക്കു പു​റ​ത്ത്
Friday, April 3, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള​തി​ൽ 4.42 ല​ക്ഷം പേ​ർ തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ. സം​സ്ഥാ​ന​ത്തു 2020 ജ​നു​വ​രി വ​രെ 34.18 ല​ക്ഷം പേ​ർ​ക്കാ​ണ് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് ര​ജി​സ്ട്രേ​ഷ​ൻ. ഇ​തി​ൽ 29.75 ല​ക്ഷം പേ​രാ​ണ് തൊ​ഴി​ൽ നേ​ടു​ന്ന​തി​നു​ള്ള 18-50 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​തെ​ന്നു തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 18 വ​യ​സി​ൽ ചു​വ​ടെ​യും 50 വ​യ​സി​ൽ കൂ​ടു​ത​ലും ഉ​ള്ള​വ​രാ​ണ് ര​ജി​സ്ട്രേ​ഷ​നു​ള്ള മ​റ്റു​ള്ള​വ​ർ.
അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ൽ​ര​ഹി​ത​രു​ടെ എ​ണ്ണം കേ​ര​ള​ത്തി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ പീ​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്സ് സ്റ്റാ​റ്റി​സ്റ്റി​ക്സ്-2019 വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചു 2017-18ൽ ​രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 6.1-ഉം ​കേ​ര​ള​ത്തി​ൽ 11.4-ഉം ​ശ​ത​മാ​ന​മാ​ണ്. സം​സ്ഥാ​ന​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ 5.3 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്.
തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​നു സം​സ്ഥാ​ന​ത്തു തൊ​ഴി​ൽ വ​കു​പ്പ് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. ശ​ര​ണ്യ, കെ​സ്റു, കൈ​വ​ല്യ, മ​ൾ​ട്ടി പ​ർ​പ​സ് ജോ​ബ് ക്ല​ബ് എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തു 35,000ൽ ​അ​ധി​കം സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ച​താ​യി തൊ​ഴി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളോ​ടു അ​നു​ബ​ന്ധി​ച്ചു എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും ഗ്രാ​മീ​ണ മേ​ഖ​ല​ക​ലി​ൽ ക​രി​യ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളും ആ​രം​ഭി​ച്ച​തു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്കു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ നേ​ടു​ന്ന​തി​നും ഉ​ത​കു​ന്നു​ണ്ട്. മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ, ക​രി​യ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ര്, ധ​നു​ഷ് പ​ദ്ധ​തി എ​ന്നി​വ വ​ഴി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി തൊ​ഴി​ൽ​വ​കു​പ്പ് ന​ട​ത്തു​ന്നു​ണ്ട്. അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്കു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു മേ​ഖ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന തൊ​ഴി​ൽ മേ​ള​ക​ൾ തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ തോ​തു കു​റ​യ്ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ​ന്നും തൊ​ഴി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.