അ​ഗ​തി ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ ഇ​ടം കി​ട്ടാ​തെ കു​റ്റി​വ​യ​ൽ അ​മ്മി​ണി
Friday, April 3, 2020 11:28 PM IST
പു​ൽ​പ്പ​ള്ളി: അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും അ​ഗ​തി ആ​ശ്ര​യ പ​ദ്ധ​തി​യി​ൽ ഇ​ടം കി​ട്ടാ​തെ കാ​പ്പി​സെ​റ്റ കോ​ള​നി​യി​ലെ കു​റ്റി​വ​യ​ൽ അ​മ്മ​ണി. പ്ര​മേ​ഹം മൂ​ർ​ച്ചിചതി​നെ​ത്തു​ട​ർ​ന്നു മാ​സ​ങ്ങ​ൾ മു​ന്പു 83 കാ​രി​യാ​യ അ​മ്മി​ണി​യു​ടെ ഇ​രു​കാ​ലു​ക​ളും മു​റി​ച്ചു​നീ​ക്കേ​ണ്ടി​വ​ന്നു. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ​പോ​ലും പ​ര​സ​ഹാ​യം വേ​ണം. ഉ​പ​ജീ​വ​ന​ത്തി​നു സ്വ​ന്ത​മാ​യി മാ​ർ​ഗ​മൊ​ന്നും ഇ​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​ണ് അ​മ്മി​ണി​യു​ടെ മ​ക​ൻ. മ​ക​ൾ കൂ​ലി​പ്പ​ണി ചെ​യ്താ​ണ് അ​മ്മ​യെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഈ ​അ​വ​സ്ഥ​യി​ലും അ​മ്മി​ണി​യെ അ​ഗ​തി ആ​ശ്ര​യ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​വാ​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കൂ​ട്ടാ​ക്കു​ന്നി​ല്ല. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​വാ​കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ നൊ​ന്പ​രം ഉ​ള്ളി​ലൊ​തു​ക്കി ക​ഴി​യു​ക​യാ​ണ് അ​മ്മി​ണി.