കേ​ര വ​ള്ളി​യും ക​യ​റും കി​ട്ടാ​നി​ല്ല: വാ​ഴകർഷക​ർ പ്ര​തി​സ​ന്ധി​യി​ൽ
Friday, April 3, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: വേ​ന​ൽ മ​ഴ​യും കാ​ല​വ​ർ​ഷ​വും അ​ടു​ത്ത​തോ​ടെ വ​യ​നാ​ട് ജി​ല്ല​യി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. കാ​റ്റു പി​ടി​ക്കാ​തെ വാ​ഴ​ക്ക്് താ​ങ്ങാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ​ള്ളി​യും ക​യ​റും ല​ഭി​ക്കു​ന്ന ഹാ​ർ​ഡ് വെ​യ​ർ ക​ട​ക​ൾ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് തു​റ​ക്കാ​ത്ത​താ​ണ് കാ​ര​ണം. ഏ​പ്രി​ൽ, മെ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് വ​യ​നാ​ട്ടി​ൽ പ്ര​ധാ​ന​മാ​യും നേ​ന്ത്ര വാ​ഴ​കൃ​ഷി​യി​ൽ വി​ള​വെ​ടു​പ്പ്. ഈ ​സ​മ​യ​ത്ത് മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​വു​ക​യും വ​ൻ​തോ​തി​ൽ കൃ​ഷി നാ​ശം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​കാ​ല​ത്തും ശ​രാ​ശ​രി മു​പ്പ​ത് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കൃ​ഷി നാ​ശ​മാ​ണ് വ​യ​നാ​ട്ടി​ലു​ണ്ടാ​യ​ത്. കേ​ര വ​ള്ളി​യും ക​യ​റും ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു കെ​ട്ടി​യി​ട്ടും ഇ​ത്ര​യ​ധി​കം ന​ഷ്ട​മു​ണ്ടാ​യി. കാ​യ്ഫ​ലം ക​ഴി​ഞ്ഞ​തും കേ​ട് വ​ന്ന​തു​മാ​യ ക​വു​ങ്ങ് മു​റി​ച്ച വ​ലി​യ താ​ങ്ങു​മ​ര​ത്തി​ൽ കേ​ര വ​ള്ളി​യും ക​യ​റും ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഴ വ​ലി​ച്ചു കെ​ട്ടു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാം ക​ർ​ഷ​ക​ർ അ​ധി​കം ശ്ര​ദ്ധ കൊ​ടു​ത്തി​ട്ടും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നേ​ന്ത്ര​വാ​ഴ കൃ​ഷി ന​ശി​ച്ചു. ഈ ​ജോ​ലി​ക​ൾ ചെ​യ്യു​ന്ന പ്ര​ധാ​ന സ​മ​യ​ത്താ​ണ് ലോ​ക്ക് ഡൗ​ണ്‍ വ​ന്ന​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ക​ട​ക​ൾ തു​റ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും ഈ ​ക​ട​ക​ളി​ൽ കേ​ര വ​ള്ളി​യും ക​യ​റും കി​ട്ടാ​നി​ല്ല. ഇ​ത് നേ​ന്ത്ര​വാ​ഴ കൃ​ഷി​ക്കാ​രെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​ല​ക്കു​റ​വ് മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​തും വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല​രും മു​റി​ച്ചി​ട്ട ക​വു​ങ്ങു​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ആ​കാ​തെ​യും ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ആ​യ​തി​നാ​ൽ മു​റി​ച്ചി​ട്ട ക​വു​ങ്ങു​ക​ൾ ന​ശി​ച്ചു​പോ​വു​ക​യും ചെ​യ്യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ഈ ​പ്ര​ശ്ന​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ കൃ​ഷി​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​തെ നി​ല​നി​ൽ​ക്കും. ഇ​ത് വ​ൻ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യ്ക്ക് വ​ഴി​വെ​ക്കും.