നി​ർ​ബ​ന്ധി​ത പി​രി​വി​ൽ നി​ന്ന് സ​ർ​ക്കാ​ർ പിന്മാ​റ​ണം: കെ​പി​സി​ടി​എ
Friday, April 3, 2020 11:28 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് 19 ദു​രി​ത​ത്തി​ന്‍റെ പ​ശ്ച​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ചെ​യ്യാ​ൻ ത​യ്യാ​റാ​ണ​ന്നി​രി​ക്കെ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം നി​ർ​ബ​ന്ധ​മാ​യി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ​സ് അ​സോ​സി​യേ​ഷ​ൻ(​കെ​പി​സി​ടി​എ) ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 15 വ​ർ​ഷ​മാ​യി ശ​ന്പ​ള പ​രി​ഷ്ക​ര​ണം നി​ഷേ​ധി​ക്ക​പ്പെ​ട്ട കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് ഇ​ത​ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രേ​ക്കാ​ൾ താ​ഴ്ന്ന ശ​ന്പ​ള​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം സ​ർ​ക്കാ​ർ ഉ​ൾ​കൊ​ള്ള​ണം. ചി​ട്ടി, ബാ​ങ്ക് ലോ​ണ്‍, മ​റ്റ് വാ​യ്പാ തി​രി​ച്ച​ട​വ് തു​ട​ങ്ങി​യ​വ​ക്ക് ശ​ന്പ​ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​തീ​രു​മാ​നം ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എ. മ​ത്താ​യി, സെ​ക്ര​ട്ട​റി ഡോ. ​ജോ​ഷി മാ​ത്യു എ​ന്നി​വ​ർ പ​റ​ഞ്ഞു.

വ്യാ​ജ ചാ​രാ​യം വാ​റ്റ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഗൂ​ഡ​ല്ലൂ​ർ: വ്യാ​ജ ചാ​രാ​യം വാ​റ്റി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ നെ​ല്ലാ​ക്കോ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ല്ലാ​ക്ക​ട്ട പ​ഞ്ചാ​യ​ത്തി​ലെ കു​ന്ദ​ലാ​ടി വാ​ള​വ​യ​ൽ സ്വ​ദേ​ശി ചി​ര​ഞ്ജീ​വി (28)യെ​യാ​ണ് എ​സ്ഐ ര​വി​ച​ന്ദ്ര​ൻ അ​റ​സ്റ്റു ചെ​യ്ത​ത്. ദേ​വാ​ല ഡി​വൈ​എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വീ​ടി​ന് സ​മീ​പ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ചാ​രാ​യ​വും വാ​ഷും വാ​റ്റി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.