മു​തു​മ​ല ആ​ന ക്യാ​ന്പി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി
Friday, April 3, 2020 11:29 PM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ തൊ​പ്പ​ക്കാ​ട് ആ​ന വ​ള​ർ​ത്ത് കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കൊ​വി​ഡ് 19 വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ആ​ന​ക​ൾ​ക്ക് ആ​ഹാ​രം ന​ൽ​കു​ന്ന​തി​ന് സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി. രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ​യും വൈ​കു​ന്നേ​രം 4.30 മു​ത​ൽ ആ​റ് വ​രെ​യു​മാ​ണ് ആ​ന​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക. നേ​ര​ത്തെ ആ​ന​ക​ളെ വ​രി​യാ​യി നി​ർ​ത്തി​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ന​ക​ൾ​ക്കി​ട​യി​ലും അ​ക​ലം പാ​ലി​ച്ചാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. 26 വ​ള​ർ​ത്താ​ന​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.