ബാ​ങ്ക് സ​ന്ദ​ർ​ശ​നം അ​ത്യ​ാവ​ശ്യ​ത്തി​ന് മാ​ത്ര​മാ​യി ചു​രു​ക്ക​ണം
Friday, April 3, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൽ ബാ​ങ്കു​ക​ളി​ലെ​ത്തു​ന്ന​ത് അ​ത്യാ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ അ​റി​യി​ച്ചു. പ്രാ​യ​മാ​യ​വ​ർ ക​ഴി​വ​തും ബാ​ങ്കി​ൽ വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള​ള​വ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​വ​രും ബാ​ങ്കി​ൽ വ​ര​രു​ത്. തി​ര​ക്ക് പ്ര​മാ​ണി​ച്ച് ശ​നി​യാ​ഴ്ച വ​രെ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക​ക്ഷേ​മ പെ​ൻ​ഷ​നു​ക​ളും കോ​വി​ഡ്-19 ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ഹാ​യ​ങ്ങ​ളും അ​ർ​ഹ​രാ​യ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തും. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന തു​ക വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വി​ലേ​ക്ക് മാ​റ്റി​ല്ല. ഭാ​വി​യി​ലെ ഗ​ഡു​ക്ക​ൾ കി​ട്ടു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​കി​ല്ല.​അ​ക്കൗ​ണ്ടി​ലെ ബാ​ല​ൻ​സ് അ​റി​യാ​ൻ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നും നി​ക്ഷേ​പി​ക്കു​ന്ന​തി​നും എ​ടി​എം/​സി​ഡി​എം സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. ചെ​ക്കു​ക​ൾ ഡ്രോ​പ്പ് ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ചാ​ൽ മ​തി. ബാ​ങ്കി​ൽ വ​രു​ന്ന​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ അ​റി​യി​ച്ചു.