വൈ​റ്റ്ഗാ​ർ​ഡ് തു​ണ​യാ​യി; ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ മ​രു​ന്നു​ക​ൾ എ​ത്തി
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: പ്രാ​ണ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ൾ പ​ണം ഉ​ണ്ടാ​യി​ട്ടും വാ​ങ്ങാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ വൃ​ക്ക​രോ​ഗി​ക്കു മു​സ്ലിം യൂ​ത്ത് ലീ​ഗി​ന്‍റെ സ​ന്ന​ദ്ധ വി​ഭാ​ഗ​മാ​യ വൈ​റ്റ് ഗാ​ർ​ഡ് മ​രു​ന്നു എ​ത്തി​ച്ചു. കോ​ട്ട​ത്ത​റ ക​രി​ങ്കു​റ്റി​യി​ലെ ആ​നേ​രി ചേ​ല​പ്പു​റ​ത്ത് ര​വീ​ന്ദ്ര​നാ​ണ് വൈ​റ്റ് ഗാ​ർ​ഡി​ന്‍റെ സേ​വ​നം സ​ഹാ​യ​മാ​യ​ത്. വൃ​ക്ക​രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ 2018 മു​ത​ൽ എ​റ​ണാ​കു​ളം വൈ​പ്പി​നി​ലെ ക്ലി​നി​ക്കി​ൽ​നി​ന്നാ​ണ് ര​വീ​ന്ദ്ര​ൻ വാ​ങ്ങു​ന്ന​ത്.
നേ​ര​ത്തേ വാ​ങ്ങി​യ മ​രു​ന്നു​ക​ൾ തീ​ർ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു ര​വീ​ന്ദ്ര​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​യ​തു അ​റി​ഞ്ഞാ​യി​രു​ന്നു വൈ​റ്റ്ഗാ​ർ​ഡി​ന്‍റെ ഇ​ട​പെ​ട​ൽ.
കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ ര​വീ​ന്ദ്ര​ന്‍റെ വി​ഷ​മ​ത മ​ന​സി​ലാ​ക്കി​യ യൂ​ത്ത്ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ എം. ​സി​റാ​ജ് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു വൈ​റ്റ്ഗാ​ർ​ഡ് സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്നു വാ​ങ്ങി​യ മ​രു​ന്നു​ക​ൾ വൈ​റ്റ്ഗാ​ർ​ഡി​ന്‍റെ മെ​ഡി​ചെ​യി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ര​ണ്ടു ദി​വ​സ​മെ​ടു​ത്താ​ണ് കോ​ട്ട​ത്ത​റ​യി​ൽ എ​ത്തി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും ല​ഭി​ച്ചു. എം. ​സി​റാ​ജ്, ബാ​വ മൈ​ലാ​ടി, പി. ​സു​ഹൈ​ൽ, ഷാ​ഫി വൈ​പ്പ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രു​ന്നു​ക​ൾ കൈ​മാ​റി​യ​ത്.