169 അ​ധി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ആ​രോ​ഗ്യ​കേ​ര​ളം
Wednesday, May 27, 2020 11:24 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ര​ട​ക്കം 169 ജീ​വ​ന​ക്കാ​രെ ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ട് നി​യ​മി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ- 25, സ്റ്റാ​ഫ് ന​ഴ്സ്- 39, ഫാ​ർ​മ​സി​സ്റ്റ്- 28, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ- 16, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ- 35, ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്- 13, ക്ലീ​നിം​ഗ് സ്റ്റാ​ഫ്- 10, ഡ്രൈ​വ​ർ- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ.
കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ് അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി നി​യ​മ​ന​ങ്ങ​ൾ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ത​ത് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ ലി​സ്റ്റ് പ്ര​കാ​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 169 നി​യ​മ​ന​ങ്ങ​ൾ​ക്കു പു​റ​മെ​യാ​ണി​ത്. ഇ​ത്ത​ര​ത്തി​ൽ 29 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 76 സ്റ്റാ​ഫ് ന​ഴ്സ്, 50 ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, 30 പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ, 10 ഡ്രൈ​വ​ർ, 50 ക്ലീ​നിം​ഗ് സ്റ്റാ​ഫ് ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ങ്ങ​നെ നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ​കേ​ര​ളം ശ​ന്പ​ളം ന​ൽ​കും.
കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നാ​ലു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ര​ട​ക്കം 19 ജീ​വ​ന​ക്കാ​രെ​യാ​ണ് അ​ധി​കം നി​യ​മി​ച്ച​ത്. ആ​റ് സ്റ്റാ​ഫ് ന​ഴ്സും നാ​ലു ഫാ​ർ​മ​സി​സ്റ്റും ര​ണ്ടു ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സും ഇ​തി​ലു​ൾ​പ്പെ​ടും. മൂ​ന്നു ഡ്രൈ​വ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ കു​ര​ങ്ങു​പ​നി ചി​കി​ത്സാ കേ​ന്ദ്ര​മാ​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ര​ട​ക്കം 19 ജീ​വ​ന​ക്കാ​രെ അ​ധി​ക​മാ​യി നി​യ​മി​ച്ചു. 11 സ്റ്റാ​ഫ് ന​ഴ്സ്, ഫാ​ർ​മ​സി​സ്റ്റ്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ജെ.​പി.​എ​ച്ച്.​എ​ൻ, ര​ണ്ടു ക്ലീ​നി​ങ് ജീ​വ​ന​ക്കാ​ർ പു​തു​താ​യി ഇ​വി​ടെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ താ​ത്ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 22 ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ച്ച​ത്. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ-​നാ​ല്, സ്റ്റാ​ഫ് ന​ഴ്സ്-​അ​ഞ്ച്, ഫാ​ർ​മ​സി​സ്റ്റ്-​നാ​ല്, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ-​മൂ​ന്ന്, ജ​ഐ​ച്ച്ഐ-​ര​ണ്ട്, ജെ​പി​എ​ച്ച്എ​ൻ-​ര​ണ്ട്, ക്ലീ​നിം​ഗ് സ്റ്റാ​ഫ്-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സ്റ്റാ​ഫ് പാ​റ്റേ​ണ്‍.
പൊ​രു​ന്ന​ന്നൂ​ർ, പ​ന​മ​രം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ലും അ​പ്പ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ര​ണ്ടു​വീ​ത​വും വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി, മീ​ന​ങ്ങാ​ടി, വെ​ള്ള​മു​ണ്ട സി​എ​ച്ച്സി​ക​ൾ, മൂ​പ്പൈ​നാ​ട്, ബേ​ഗൂ​ർ, കോ​ട്ട​ത്ത​റ, ചീ​രാ​ൽ, കാ​പ്പു​കു​ന്ന് പി​എ​ച്ച്സി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നു വീ​ത​വും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു.
വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം: മീ​ന​ങ്ങാ​ടി സി​എ​ച്ച്സി-​ഒ​ന്പ​ത്, പൊ​രു​ന്ന​ന്നൂ​ർ സി​എ​ച്ച്സി-​ഒ​ന്പ​ത്, വെ​ള്ള​മു​ണ്ട സി​എ​ച്ച്സി-​അ​ഞ്ച്, ത​രി​യോ​ട് സി​എ​ച്ച്സി-​ര​ണ്ട്, മൂ​പ്പൈ​നാ​ട് പി​എ​ച്ച്സി-​ആ​റ്, പ​ന​മ​രം സി​എ​ച്ച്സി-​ഒ​ന്പ​ത്, തൊ​ണ്ട​ർ​നാ​ട് പി​എ​ച്ച്സി-​ര​ണ്ട്, ബേ​ഗൂ​ർ പി​എ​ച്ച്സി-​ഒ​ന്പ​ത്, കാ​പ്പു​കു​ന്ന് പി​എ​ച്ച്സി-​മൂ​ന്ന്, കോ​ട്ട​ത്ത​റ പി​എ​ച്ച്സി-​ര​ണ്ട്, കു​റു​ക്ക​ൻ​മൂ​ല പി​എ​ച്ച്സി-​ര​ണ്ട്, ചു​ള്ളി​യോ​ട് പി​എ​ച്ച്സി-​മൂ​ന്ന്, പാ​ക്കം പി​എ​ച്ച്സി-​ഒ​ന്ന്, വ​ര​ദൂ​ർ പി​എ​ച്ച്സി-​മൂ​ന്ന്, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി-​നാ​ല്, ന​ല്ലൂ​ർ​നാ​ട് സി​എ​ച്ച്സി-​ഒ​ന്ന്, മേ​പ്പാ​ടി സി​എ​ച്ച്സി-​ര​ണ്ട്, പേ​ര്യ സി​എ​ച്ച്സി-​ഒ​ന്ന്, ചീ​രാ​ൽ പി​എ​ച്ച്സി-​മൂ​ന്ന്, മു​ള്ള​ൻ​കൊ​ല്ലി പി​എ​ച്ച്സി-​ര​ണ്ട്, പു​ൽ​പ്പ​ള്ളി സി​എ​ച്ച്സി-​മൂ​ന്ന്, ചെ​ത​ല​യം പി​എ​ച്ച്സി-​ഒ​ന്ന്, പൊ​ഴു​ത​ന എ​ഫ്എ​ച്ച്സി-​ഒ​ന്ന്, അ​പ്പ​പ്പാ​റ എ​ഫ്എ​ച്ച്സി-​ആ​റ്, നൂ​ൽ​പ്പു​ഴ എ​ഫ്എ​ച്ച്സി-​ആ​റ്, അ​ന്പ​ല​വ​യ​ൽ സി​എ​ച്ച്സി-​ഏ​ഴ്, വാ​ഴ​വ​റ്റ പി​എ​ച്ച്സി-​ഒ​ന്ന്, വെ​ങ്ങ​പ്പ​ള്ളി എ​ഫ്എ​ച്ച്സി-​ഒ​ന്ന്.