ക​ലു​ങ്ക് അ​ട​ച്ചു: മ​ഴ​വെ​ള്ളമി​റ​ങ്ങി കൃ​ഷിസ്ഥ​ലം ന​ശി​ക്കു​ന്ന​താ​യി പ​രാ​തി
Thursday, May 28, 2020 11:31 PM IST
മാ​ന​ന്ത​വാ​ടി: ര​ണ്ട​ര പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള ക​ലു​ങ്ക് അ​ട​ച്ച​തോ​ടെ മ​ഴ​വെ​ള്ള​മി​റ​ങ്ങി കൃ​ഷിസ്ഥ​ലം ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. എ​ട​വ​ക പ​ള്ളി​ക്ക​ൽ മൂ​ട​ന്പ​ത്ത് പോ​ക്ക​റി​ന്‍റെ കൃ​ഷി​യി​ട​മാ​ണ് ക​ലു​ങ്ക് അ​ട​ച്ച​തോ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കി കൃ​ഷി സ്ഥ​ലം ന​ശി​ച്ച​ത്. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും പോ​ക്ക​ർ പ​റ​ഞ്ഞു.
2019 ൽ ​മാ​ന​ന്ത​വാ​ടി പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്കും 2020 ജ​നു​വ​രി​യി​ൽ സ​ബ് ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തി​ന് മു​ന്പ് ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ച്ച് കൃ​ഷി സ്ഥ​ലം സം​ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് മി​ക​ച്ച ക​ർ​ഷ​ക​ൻ​കൂ​ടി​യാ​യ പേ​ക്ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.