കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ യൂത്ത് ലീ​ഗ് കി​ട​പ്പു​സ​മ​രം ഇ​ന്ന്
Tuesday, June 2, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു ലോ​ക്ക്ഡൗ​ണി​ന്‍റെ പേ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ മു​സ്ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ കി​ട​പ്പു​സ​മ​രം ന​ട​ത്തും. ചി​കി​ത്സാ​നി​ഷേ​ധം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണ് സ​മ​ര​മെ​ന്നു യൂ​ത്ത്ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഹാ​രി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷ​മീം പാ​റ​ക്ക​ണ്ടി, എ.​പി. മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹാ​രി​ഫ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു രാ​വി​ലെ 10നു ​ആ​രം​ഭി​ക്കു​ന്ന സ​മ​ര​ത്തി​ൽ യൂ​ത്ത്ലീ​ഗ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു അ​ടി​യ​ന്ത​ര സ​ർ​ജ​റി​ക​ൾ പോ​ലും ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഉ​ള്ള​തി​നാ​ൽ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നും ചി​കി​ത്സ ന​ൽ​കാ​നും ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​ർ.
ഇ​തു സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളെ ബാ​ധി​ക്കു​ക​യാ​ണ്. 1.35 ല​ക്ഷ​ത്തി​ൽ​പ​രം കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു ഒ​രു വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ ആ​നു​കൂ​ല്യ​ത്തി​നു അ​ർ​ഹ​ത​യു​ണ്ട്. പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ണം ന​ൽ​കി​യാ​ൽ സ​ർ​ജ​റി ഉ​ൾ​പ്പെ​ടെ ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നു​മു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ ഗ്രീ​ൻ ഇ​വ​ന്‍റ്സ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി യോ​ഗം ചേ​ർ​ന്നു പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​നു യൂ​ത്ത് ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.