ജി​ല്ലാ​ത​ല ന​ടീ​ൽ ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന് തെ​ക്കും​ത​റ​യി​ൽ
Wednesday, June 3, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പ​ന്ത്ര​ണ്ടി​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ ഒ​രു​കോ​ടി ഫ​ല വൃ​ക്ഷ​ത്തൈ​ക​ളു​ടെ ന​ടീ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​സ്ഥി​തി ദി​ന​മാ​യ അ​ഞ്ചി​ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​ത​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര പ​രി​സ​ര​ത്ത് ജി​ല്ലാ​ത​ല ന​ടീ​ലു​ദ്ഘാ​ട​നം ന​ട​ത്തും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ക​ൽ​പ്പ​റ്റ ബ്ളോ​ക്ക് പ്ര​സി​ഡ​ന്‍റ് ഉ​ഷാ ത​ന്പി, വെ​ങ്ങ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സി​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കു​ടും​ബ​ശ്രീ, ആ​ർ​എ​ആ​ർ​എ​സ് അ​ന്പ​ല​വ​യ​ൽ, വ​നം വ​കു​പ്പ്, വി​എ​ഫ്പി​സി​കെ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ഞ്ചു മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഫ​ല​വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക. പൊ​തു സ്ഥ​ല​ങ്ങ​ൾ, പാ​ത​യോ​ര​ങ്ങ​ൾ, വി​ദ്യാ​ല​യ വ​ള​പ്പു​ക​ൾ, ഓ​ഫീ​സു​ക​ളു​ടെ വ​ള​പ്പു​ക​ൾ, വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക.
ത​ദ്ദേ​ശ സ്ഥാ​പ​നം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ക്ല​ബു​ക​ൾ,സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് തൈ​ക​ൾ ന​ൽ​കും. ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന ചു​മ​ത​ല​യും അ​വ​ർ​ക്കാ​ണ്. തൈ​ക​ൾ സൗ​ജ​ന്യ​മാ​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ ഗ്രാ​ഫ്റ്റു​ക​ൾ, ബ​ഡ്ഡു​ക​ൾ, ലെ​യ​റു​ക​ൾ ടി​ഷ്യു​ക്ക​ൾ​ച്ച​ർ തൈ​ക​ൾ എ​ന്നി​വ 25 ശ​ത​മാ​നം വി​ല ഈ​ടാ​ക്കി​യു​മാ​ണ് ന​ൽ​കു​ക. ആ​ർ​എ​ആ​ർ​എ​സ് അ​ന്പ​ല​വ​യ​ൽ, വി​എ​ഫ്പി​സി​കെ, അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന മാം​ഗോ​സ്റ്റീ​ൻ, അ​വ​ക്കാ​ഡോ, ചെ​റു​നാ​ര​ങ്ങ, പാ​ഷ​ൻ ഫ്രൂ​ട്ട്, റോ​സ് ആ​പ്പി​ൾ, ഞാ​ലി​പൂ​വ​ൻ ക​ന്നു​ക​ൾ, പ്ലാ​വ്, മു​രി​ങ്ങ, പ​പ്പാ​യ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി ര​ണ്ട​ര ല​ക്ഷം തൈ​ക​ളാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ക.