വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​ർ​ക്കു​ കോ​വി​ഡ്, ര​ണ്ടു​ പേ​ർക്ക് രോ​ഗം ഭേ​ദ​മാ​യി
Thursday, June 4, 2020 10:58 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ര​ണ്ടു​പേ​രി​ൽ​കൂ​ടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള 30കാ​ര​നി​ലും നീ​ല​ഗി​രി​യി​ലെ ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ 47കാ​രി​യി​ലു​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. എ​ട​വ​ക സ്വ​ദേ​ശി മാ​ലി ദ്വീ​പി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ​താ​ണ്. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​നി ദു​ബാ​യി​ൽ​ നി​ന്നു മേ​യ് 17ന് ​കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം വ​ഴി ജി​ല്ല​യി​ലെ​ത്തി​യ​താ​ണ്. ക​ൽ​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രെ​യും മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​തി​ൽ ര​ണ്ടു​പേ​ർ​ക്കു രോ​ഗം ഭേ​ദ​മാ​യി. പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​ക്കു​ന്നി​ൽ​ നി​ന്നു​ള്ള 49കാ​രി​യു​ടെ​യും മേ​പ്പാ​ടി​യി​ൽ​നി​ന്നു​ള്ള 62കാ​ര​ന്‍റെ​യും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ പ​ള്ളി​ക്കു​ന്നു സ്വ​ദേ​ശി​നി​യെ മേ​യ് 27നും ​മേ​പ്പാ​ടി സ്വ​ദേ​ശി​യെ 29നു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ ആ​ശു​പ​ത്രി​വി​ട്ട ഇ​രു​വ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യും. വൈ​റ​സ് ബാ​ധ​യേ​റ്റ 13 പേ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ നേ​ടു​ന്നു​ണ്ട്. ഇ​വ​രി​ൽ ഒ​രാ​ൾ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യും മ​റ്റൊ​രാ​ൾ വൃ​ക്ക​രോ​ഗി​യാ​യ മ​ധ്യ​വ​യ​സ്ക​യു​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്ന​ലെ 218 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 282 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 3,689 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​തി​ൽ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ 846 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 1,921 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​ണ്. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ ​നി​ന്നു മു​ത്ത​ങ്ങ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ജൂ​ണ്‍ മൂ​ന്നു വ​രെ പ്ര​വേ​ശി​ച്ച​വ​രു​ടെ എ​ണ്ണം 15,145 ആ​യി. ഇ​തി​ൽ 1,488 പേ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.