പു​തു​ജീ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Saturday, June 6, 2020 11:01 PM IST
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി മേ​ഖ​ല​യെ ല​ഹ​രി മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പു​തു​ജീ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വെ​ങ്ങ​പ്പ​ള്ളി ചേ​ന്പ്രോ​ട്ട് കോ​ള​നി​യി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ്, വി​മു​ക്തി, എ​ക്സൈ​സ്, ജ​ന​മൈ​ത്രി പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ടി​ഡി​പി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ, കു​ടും​ബ​ശ്രീ മി​ഷ​ൻ എ​ഡി​എം​സി കെ.​എ. ഹാ​രി​സ്, ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​ജ​യ​ൻ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ. ഷാ​ജ​ഹാ​ൻ, കു​ടും​ബ​ശ്രീ ഡി​പി​എം വി. ​ജ​യേ​ഷ്, പ​ച്ച​പ്പ് കോ​ർ​ഡി​നേ​റ്റ​ർ കെ.​എം. സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.