മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ര്‍​ഡു​കൂ​ടി ക​ണ്ടെ​യ്ന്‍​മെ​നന്‍റ് സോ​ണി​ലാ​ക്കി
Saturday, June 6, 2020 11:49 PM IST
ക​ല്‍​പ്പ​റ്റ:​മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ര്‍​ഡു​കു​ടി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, 12,13,14,15,18 വാ​ര്‍​ഡു​ക​ള്‍ നേ​ര​ത്തേ ക​ണ്ടെ​യ്ന്‍​മെ​ന്‍റ്് സോ​ണി​ലാ​ക്കി​യി​രു​ന്നു. നി​ല​വി​ല്‍ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി പൂ​ര്‍​ണ​മാ​യും ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, ഒ​മ്പ​ത്, 10, മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച്, ആ​റ്, പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ 19,23 വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മു​ഴു​വ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ബാ​ധ​ക​മാ​ണ്.