ക്വാ​റ​ന്‍റൈൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ പു​തു​ക്കി
Tuesday, June 30, 2020 11:48 PM IST
ക​ൽ​പ്പ​റ്റ: വി​ദേ​ശ​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ളി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നോ, പെ​യ്ഡ് ക്വാ​റൻൈറ​നോ സാ​ധ്യ​മ​ല്ലാ​ത്ത​വ​ർ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യ ഇ​ൻ​സ്റ്റി​റ്റ്യൂഷ​ണ​ൽ ക്വാ​റ​ന്‍റൈൻ അ​നു​വ​ദി​ക്കാ​ൻ സാ​ക്ഷ്യ​പ​ത്രം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​താ​ത് ദി​വ​സം ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണം. സാ​ക്ഷ്യ​പ​ത്ര​ത്തി​ന്‍റെ ഹാ​ർ​ഡ് കോ​പ്പി/​സോ​ഫ്റ്റ് കോ​പ്പി ബ​ന്ധ​പ്പെ​ട്ട ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റെ​ൻ സെ​ന്‍റ​റി​ലെ ചാ​ർ​ജ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​ക​ണം. ഇ​വ​യു​ടെ പ​ക​ർ​പ്പ് [email protected], [email protected] എ​ന്ന ഇ ​മെ​യി​ലു​ക​ളി​ലേ​ക്കും അ​യ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ പെ​യ്ഡ് ക്വാ​റ​ന്‍റൈൻ സൗ​ക​ര്യം ഒ​രു​ക്ക​ണം. പെ​യ്ഡ് ക്വാ​റ​ന്‍റൈനി​ലോ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കു​ന്ന ക്വാ​റന്‍റൈ​നി​ലോ താ​മ​സി​പ്പി​ക്കു​ന്ന ആ​ളു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നോ​ഡ​ൽ ഓ​ഫീ​സ​റെ​യും ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ​യും അ​റി​യി​ക്ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ എ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട സെ​ക്ര​ട്ട​റി​മാ​ർ ആ​ശാ​വ​ർ​ക്ക​ർ മു​ഖാ​ന്ത​രം ശേ​ഖ​രി​ച്ച് നോ​ഡ​ൽ ഓ​ഫീ​സ​റേ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റേ​യും അ​റി​യി​ക്ക​ണ​ം.