പ​ന​മ​രം പു​ഴ​യി​ലെ മ​ണ​ൽ​ക്കൊ​ള്ള: ക്രി​മി​ന​ൽ​ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന്
Wednesday, July 1, 2020 11:26 PM IST
ക​ൽ​പ്പ​റ്റ: ക​ബ​നി ന​ദി​യു​ടെ കൈ​വ​ഴി​യാ​യ പ​ന​മ​രം പു​ഴ​യു​ടെ 25 ക​ട​വു​ക​ളി​ൽ ന​ട​ന്ന മ​ണ​ൽ​ക്കൊ​ള്ള​യ്ക്കു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ​ കേ​സ് എ​ടു​ക്ക​ണ​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​ഴ​ക​ളി​ൽ​നി​ന്നു പ്ര​ള​യാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​വു​ക​ളി​ൽ​നി​ന്നു ഖ​ന​നം ചെ​യ്തു നീ​ക്കി​യ മ​ണ​ൽ പി​ടി​ച്ചെ​ടു​ത്ത് പു​ഴ​യ്ക്കു​ണ്ടാ​യ അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ടം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ൽ​നി​ന്നു വ​സൂ​ൽ ചെ​യ്യ​ണം. നി​യ​മ​വി​രു​ദ്ധ ഖ​ന​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടു​കെ​ട്ട​ണം. ഇ​തി​നു ജി​ല്ലാ ക​ള​ക്ട​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​ൻ സ​മി​തി തീ​രു​മാ​നി​ച്ചു. എം. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.