അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​നം: അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Monday, July 6, 2020 10:56 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​ഴി​മ​തി അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു സി​പി​എം നേ​താ​ക്ക​ളാ​യ സു​രേ​ഷ് താ​ളൂ​ർ, ബേ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ബാ​ങ്കി​ലെ 15 ജൂ​ണി​യ​ർ ക്ലാ​ർ​ക്കു​മാ​രു​ടെ ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​നു സം​സ്ഥാ​ന സ​ഹ​ക​ര​ണ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ 141 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ണ്ട്. പ​ട്ടി​ക​യി​ലു​ള്ള​വ​രെ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി നി​യ​മി​ക്കേ​ണ്ട​ത് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യാ​ണ്. 20 മാ​ർ​ക്കാ​ണ് ഭ​ര​ണ​സ​മി​തി​ക്ക് ന​ൽ​കാ​വു​ന്ന​ത്.
മു​ഴു​വ​ൻ മാ​ർ​ക്കും ന​ൽ​കി ജോ​ലി ഉ​റ​പ്പു​വ​രു​ത്താ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കോ​ഴ വാ​ങ്ങാ​ൻ ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്ക​യാ​ണ്. ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​ന്പ​റും ചി​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ആ​നു​പാ​തി​ക പ്ര​മോ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് മൂ​ന്ന് ഒ​ഴി​വ് നീ​ക്കി​വ​ച്ചാ​ണ് 12 ഒ​ഴി​വു​ക​ളി​ലേ​ക്കു റാ​ങ്ക്ലി​സ്റ്റി​ൽ​നി​ന്നു നി​യ​മ​നം ന​ട​ത്തു​ന്ന​ത്.
ഒ​രു ഡ​സ​നോ​ളം പ്യൂ​ണ്‍​മാ​രെ നി​യ​മി​ക്കാ​നും നീ​ക്ക​മു​ണ്ട്. ഈ ​നി​യ​മ​നം ഭ​ര​ണ​സ​മി​തി നേ​രി​ട്ടാ​ണ് ന​ട​ത്തു​ന്ന​ത്.
സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ഫോ​ണ്‍ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഗൂ​ഢാ​ലോ​ച​ന​യു​ടെ ചി​ത്രം പു​റ​ത്തു​വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
നി​യ​മ​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നു ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു സ​ഹ​ക​ര​ണ മ​ന്ത്രി, ര​ജി​സ്ട്രാ​ർ, സ​ഹ​ക​ര​ണ വി​ജി​ല​ൻ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് പ​രാ​തി അ​യ​ച്ച​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.