വാ​കേ​രി മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണമെന്ന്
Monday, July 6, 2020 10:56 PM IST
വാ​കേ​രി: മൂ​ട​ക്കൊ​ല്ലി, ഗാ​ന്ധി​ന​ഗ​ർ, വാ​കേ​രി, ര​ണ്ടാം​ന​ന്പ​ർ, ക​ക്ക​ടം, പ​ഴു​പ്പ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലെ അ​തി​രൂ​ക്ഷ​മാ​യ കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വാ​കേ​രി ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ഹാ​നി​യു​ണ്ടാ​യ പ്ര​ദേ​ശം കൂ​ടി​യാ​ണി​വി​ടം. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന​ത് മൂ​ലം സ​ന്ധ്യ​യാ​യാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഓ​ട്ടം പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ​പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി സ​ത്രം​കു​ന്ന് മു​ത​ൽ മൂ​ട​ക്കൊ​ല്ലി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ 10 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ റെ​യി​ൽ​ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​രു​ന്നു. 15 കോ​ടി​യോ​ളം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ന്നാ​ൽ റെ​യി​ൽ​ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് ആ​ന നി​ര​ന്ത​ര​മാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ക​യാ​ണ്. ഈ ​പ​ദ്ധ​തി​യി​ൽ വ​ൻ​ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മു​ണ്ടാ​യ​താ​ണ് ഇ​തി​ന് കാ​ര​ണം.
പ​ദ്ധ​തി ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കാ​നാ​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. റെ​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച​തി​ലു​ണ്ടാ​യ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും ക​ണ്ടു​പി​ടി​ച്ച് കു​റ്റ​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശ്വാ​മി​ത്ര​ൻ വാ​കേ​രി, ഷ​മീ​ർ, സി​ജോ, രാ​ഘ​വ​ൻ ക​ല്ലൂ​ർ, സു​രേ​ഷ് കൊ​ടൂ​ർ, ജെ​യ്മോ​ൻ, സാ​ജു, ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി വ​ട​ക്കേ​ഓ​ലി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​ബി​ഷ് എ​ള്ളു​ങ്ക​ൽ (സെ​ക്ര​ട്ട​റി), പി.​സി. അ​ഹ​മ്മ​ദ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്
വി​ദ​ഗ്ധ സ​മി​തി സ​ന്ദ​ർ​ശി​ക്കും

ക​ൽ​പ്പ​റ്റ: വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​തി​ന് വി​ദ​ഗ്ധ സ​മി​തി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കും. ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​വി​ശ്വ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വി​ല​യി​ൽ നി​ന്നും 250 കോ​ടി​യു​ടെ ചാ​രി​റ്റി ഫ​ണ്ട് ആ​സാ​ദ് മൂ​പ്പ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ഴ്ച​യ്ക്ക​കം സ​മി​തി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.