വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ കി​റ്റ്: ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് 85,772 കി​റ്റു​ക​ൾ
Friday, July 10, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കു​ള്ള പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ജി​ല്ല​യി​ൽ തു​ട​ങ്ങി. ജി​ല്ല​യി​ലെ 85,772 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് സ​പ്ലൈ​കോ വ​ഴി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
പ്രീ ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും അ​ട​ങ്ങി​യ കി​റ്റ് ല​ഭി​ക്കു​ക. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ അ​വ​ധി ദി​വ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യു​ള​ള ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ടി​യി​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​വും പാ​ച​ക​വാ​ത​ക ചെ​ല​വി​ന​ത്തി​ൽ വ​രു​ന്ന തു​ക​യ്ക്ക് തു​ല്യ​മാ​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മാ​ണ് ന​ൽ​കു​ന്ന​ത്. പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1.2 കി​ലോ​ഗ്രാം അ​രി​യും പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് നാ​ല് കി​ലോ അ​രി​യും അ​പ്പ​ർ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് ആ​റ് കി​ലോ അ​രി​യും ല​ഭി​ക്കും. ചെ​റു​പ​യ​ർ, ക​ട​ല, തു​വ​ര പ​രി​പ്പ്, പ​ഞ്ച​സാ​ര, ക​റി പൗ​ഡ​റു​ക​ൾ, ആ​ട്ട,ഉ​പ്പ് തു​ട​ങ്ങി​യ ഒ​ന്പ​ത് ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ.