വ​ന​വ​ത്കര​ണ​ത്തി​ന്‍റെ പേ​രി​ൽ ച​തു​പ്പു​ക​ളും പു​ൽ​പ്പ​ര​പ്പു​ക​ളും ന​ശി​പ്പി​ക്ക​രു​തെ​ന്ന്
Saturday, July 11, 2020 11:49 PM IST
മാ​ന​ന്ത​വാ​ടി: വ​ന​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ച​തു​പ്പു​ക​ളും പു​ൽ​പ്പ​ര​പ്പു​ക​ളും ന​ശി​പ്പി​ക്ക​രു​തെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​ക വി​ള​ത്തോ​ട്ട​ങ്ങ​ൾ സ്വാ​ഭാ​വി​ക വ​ന​മാ​യി മാ​റ്റു​ന്ന​തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് നോ​ർ​ത്ത് വ​യ​നാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ൽ ബേ​ഗൂ​ർ റേ​ഞ്ചി​ൽ ഒ​ണ്ട​യ​ങ്ങാ​ടി​യി​ലെ തേ​ക്കു​തോ​ട്ട​ത്തി​ലെ സ്വാ​ഭാ​വി​ക ച​തു​പ്പും കി​ള​ച്ച് മ​റി​ച്ച് തൈ​ക​ൾ ന​ട്ടു. ഈ ​തേ​ക്ക് പ്ലാ​ന്േ‍​റ​ഷ​ൻ സ്വാ​ഭാ​വി​ക വ​ന​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ട് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി. നാ​മ​മാ​ത്ര​മാ​യ തേ​ക്കു​മ​ര​ങ്ങ​ൾ മാ​ത്ര​മേ ശേ​ഷി​ക്കു​ന്നു​ള്ളൂ.
വ​യ​നാ​ട​ൻ കാ​ടു​ക​ൾ​ക്ക് കൂ​ടു​ത​ൽ നാ​ശം വി​ത​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും വ​നം വ​കു​പ്പ് വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നും പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.